2024ല്‍ പുറത്തിറക്കിയ ഭരതനാട്യം എന്ന ചിത്രത്തിനുണ്ടായ അവസ്ഥ രണ്ടാം ഭാഗത്തിന് സംഭവിക്കാതിരിക്കാന്‍ എല്ലാ വിധ മുന്‍കരുതലുകളുമായിട്ടായിരുന്നു സംവിധായകന്‍ കൃഷ്ണദാസ് മുരളി ഭരതനാട്യം 2 മോഹിനിയാട്ടവുമായി തിയേറ്ററുകളിലേക്കെത്തിയത്. സംവിധായകന്റെ കണക്കുകൂട്ടലുകള്‍ ശരിവെക്കുന്നതായിരുന്നു തിയേറ്ററുകളില്‍ ചിത്രത്തിന് കിട്ടിയ സ്വീകരണം. 40 കോടിയിലധികം തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയ ചിത്രം നെറ്റ്ഫ്‌ളിക്‌സിലും റിലീസ് ചെയ്തിരുന്നു.
ആദ്യ ഭാഗത്തിലുണ്ടായിരുന്നവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ബേബി ജീന്‍, വിനയ് ഫോര്‍ട്ട്, ജഗദീഷ് തുടങ്ങിയവരും രണ്ടാം ഭാഗത്തിന്റെ ഭാഗമായതോടെ മോഹിനിയാട്ടം മികച്ച ദൃശ്യാനുഭവമായി മാറുകയായിരുന്നു. ബേബി ജീന്‍ അവതരിപ്പിച്ച സുഭാഷ് ജൂനിയര്‍ എന്ന കഥാപാത്രമായിരുന്നു പ്രേക്ഷകരുടെ ചര്‍ച്ചാവിഷയം. വലിയ പ്രശംസയായിരുന്നു ചിത്രം കണ്ടിറങ്ങിയവരില്‍ നിന്നും ബേബി ജീനിന് ലഭിച്ചത്. ചിത്രത്തില്‍ സുഭാഷിന്റെ മാമനായ ഗോവിന്ദരാജയെന്ന കഥാപാത്രമായിട്ടായിരുന്നു സുരാജ് വേഷമിട്ടത്. ചിത്രത്തിന്റെ സെറ്റില്‍ വെച്ച് സുരാജ് വെഞ്ഞാറമൂടുമായുണ്ടായ അനുഭവത്തെ കുറിച്ച് ബേബി ജീന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘സുരാജേട്ടനുമായി നല്ല എക്‌സ്പീരിയന്‍സാണ് ലഭിച്ചത്. എന്റെ വെറും മൂന്നാമത്തെ ചിത്രത്തിലാണ് പോയി നില്‍ക്കുന്നത്. കാരവാനിലൊക്കെ അദ്ദേഹത്തെ കാണും. എടാ എന്റെ മകനൊക്കെ നിന്നെ ചോദിക്കുമെടാ, എന്ന് പറഞ്ഞ് എന്റെ വോയിസെല്ലാം അവര്‍ക്ക് അയച്ചുകൊടുക്കും. ബേബിജീന്‍ എന്ന് അദ്ദേഹത്തിന് പറയാന്‍ കിട്ടില്ല. മാരിജീന്‍ എന്നാണ് വിളിക്കാറുള്ളത്.
മോനെ സുഖമാണോ, സുഖം തന്നെ അല്ലേ, ഞാനിപ്പോള്‍ ഇവിടെയാണ്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍. അവിടെ ഇങ്ങനെ ഒക്കെ തന്നെ അല്ലേ എന്നാണ് എനിക്ക് വോയിസ് മെസേജ് അയക്കുമ്പോള്‍ ചോദിക്കാറുള്ളത്. ശരിക്കും നമ്മള്‍ കത്തയക്കുന്ന ഫോര്‍മാറ്റിലാണ് സംസാരിക്കുക. ആ കാലഘട്ടത്തില്‍ നിന്നും വന്ന മാറ്റങ്ങള്‍ ഇപ്പോഴും കാണാന്‍ സാധിക്കും. നമ്മള്‍ മറുപടി പറയുന്നതെല്ലാം ശ്രദ്ധിച്ച് നമുക്ക് അത്രയും സ്‌പേസ് തരുന്ന ആളാണ്. പാവമാണെങ്കിലും വര്‍ക്കിന്റെ കാര്യത്തില്‍ അദ്ദേഹം സീരിയസാണ്,’ ബേബിജീന്‍ പറഞ്ഞു.
Content Highlight: Babyjean talks about his experience with Suraj Venjaramood at Mohiniyattam set
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.