വര്‍ഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് ബാബുരാജ്. നിരവധി വില്ലന്‍ കഥാപാത്രങ്ങള്‍ ചെയ്ത ബാബുരാജിന് അതില്‍ നിന്ന് മാറ്റിയത് സംവിധായകന്‍ ആഷിഖ് അബുവാണ്. ആഷിഖ് അബു സംവിധാനം ചെയ്ത സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ എന്ന ചിത്രത്തിലെ താരത്തിന്റെ പ്രകടനം വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ തന്നെക്കുറിച്ചുള്ള കെട്ടുകഥകളെക്കുറിച്ച് സംസാരിക്കുകയാണ് ബാബുരാജ്.
തൻ്റെ പങ്കാളിയായ വാണിക്ക് തന്നെ നന്നായിട്ട് അറിയാമെന്നും കോളേജ് കാലത്ത് മാത്രമാണ് കുരുത്തക്കേട് കാട്ടിയതെന്നും എന്നാൽ ഇപ്പോഴും കഥകളുണ്ടെന്നും ബാബുരാജ് പറയുന്നു. ജോജിയുടെ സെറ്റിൽ വെച്ച് താൻ സൈമൺ ബ്രിട്ടോയെ കുത്തിയ കഥ കേട്ടിട്ടുണ്ടെന്ന് ഫഹദ് പറഞ്ഞെന്ന് ബാബുരാജ് പറഞ്ഞു. എന്നാൽ അത് കെട്ടുകഥയാണെന്ന് താൻ അവനോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു കോളേജ് ലക്‌ചററെ ഞാൻ ചുംബിച്ചു എന്നൊരു കഥയുമുണ്ടെന്നും എന്നാൽ സത്യത്തിൽ ഷാജി കൈലാസിന്റെ സിനിമയിൽ താൻ അവതരിപ്പിച്ച സീൻ ആണതെന്നും നടൻ പറയുന്നു വനിതയോട് സംസാരിക്കുകയായിരുന്നു ബാബുരാജ്.
‘വാണിക്ക് എന്നെ നന്നായി അറിയാം. കോളേജ് കാലത്ത് മാത്രം ആണ് കുരുത്തക്കേട് കാട്ടിയതെങ്കിലും ഇപ്പോഴും കഥകൾക്ക് ഒരു കുറവും ഇല്ല. ‘ജോജി’യുടെ സെറ്റിൽ വന്ന ഫഹദ് എന്നോട് പറഞ്ഞു, ‘ചേട്ടൻ സൈമൺ ബ്രിട്ടോയെ കുത്തിയ കഥയൊക്കെ കേട്ടിട്ടുണ്ട്’ എന്ന്.
‘എടാ മോനെ, അതൊക്കെ കെട്ടുകഥയാണ്, അന്നു ഞാൻ മഹാരാജാസിൽ പഠിക്കുന്നുപോലുമില്ല’ എന്ന് ഞാനും പറഞ്ഞു. സുന്ദരിയായ ഒരു കോളേജ് ലക്‌ചററെ ഞാൻ ചുംബിച്ചു എന്നൊരു കഥയും ഉണ്ട്.
സത്യത്തിലിത് ഷാജി കൈലാസിന്റെ സിനിമയിൽ ഞാൻ അവതരിപ്പിച്ച ഒരു സീനാണ്. വാണി ഇതൊക്കെ രസം ആയിട്ട് എടുത്ത് ആസ്വദിക്കുന്ന ടൈപ് ആണ്. 98 ലാണ് വാണിയെ പരിചയപ്പെടുന്നത്. നാലു വർഷം കഴിഞ്ഞ് വിവാഹിതരായി,’ ബാബുരാജ് പറയുന്നു.
Content Highlight: Baburaj Talking about Rumors about him