മലയാളസിനിമയിലെ എവര്‍ ഗ്രീന്‍ ആക്ഷന്‍ ഹീറോ എന്ന വിശേഷണത്തിന് അര്‍ഹനാണ് ബാബു ആന്റണി. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന ബാബു ആന്റണി ഫാസില്‍ സംവിധാനം ചെയ്ത പൂവിന് പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനായത്. ചിത്രത്തിലെ വില്ലന്‍ വേഷം കരിയറിലെ നാഴികക്കല്ലുകളിലൊന്നായി മാറി. ഈ സിനിമയുടെ നാല് റീമേക്കിലും വില്ലനായി എത്തിയത് ബാബു ആന്റണിയായിരുന്നു.
ബാബു ആന്റണി നായകനായെത്തിയ ചിത്രമായിരുന്നു ചന്ത. ഇപ്പോള്‍ ചന്ത എന്ന സിനിമയെ കുറിച്ചും അതിന്റെ രണ്ടാം ഭാഗത്തിനെ കുറിച്ചും സംസാരിക്കുകയാണ് ബാബു ആന്റണി. ചന്തയുടെ ചിത്രീകരണം പൂര്‍ണമായും സെറ്റിടാതെയാണ് നടത്തിയതെന്നും മാര്‍ക്കറ്റിലെ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സിനിമക്കാരുമെല്ലാം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒന്നിച്ച് ജീവിച്ച ദിവസങ്ങളായിരുന്നു അതെന്നും ബാബു ആന്റണി പറഞ്ഞു.
ചന്തയുടെ രണ്ടാംഭാഗത്തിന്റെ എഴുത്തു ജോലികള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ സുനില്‍ തന്നോട് പറഞ്ഞുവെന്നും പുതിയകാലത്തിന്റെ മാറ്റങ്ങള്‍ ചേര്‍ത്തുവെച്ചാണ് രണ്ടാം ഭാഗം ഒരുങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ചന്തയുടെ ചിത്രീകരണം പൂര്‍ണമായും സെറ്റിടാതെയാണ് നടത്തിയത്. മാര്‍ക്കറ്റിലെ തൊഴിലാളികളും ചെറുകിട കച്ചവടക്കാരും സിനിമക്കാരുമെല്ലാം ഒരുമിച്ച് ഭക്ഷണം കഴിച്ച് ഒന്നിച്ച് ജീവിച്ച ദിവസങ്ങളായിരുന്നു അത്. അന്ന് വലിയങ്ങാടിയിലെത്തിയ ആളുകള്‍പോലും സിനിമയുടെ ഭാഗമായി പ്രവര്‍ത്തിച്ചു.
ഇത്രവലിയൊരു ആള്‍ക്കൂട്ടത്തിന് നടുവില്‍വെച്ച് പാട്ടും സംഘട്ടനവും വൈകാരികരംഗങ്ങളുമെല്ലാം ചിത്രീകരിച്ചത് സംവിധായകന്റെ നേട്ടമാണ്.
1995ലാണ് ചന്ത പ്രദര്‍ശനത്തിനെത്തിയത്. റോബിന്‍ തിരുമലയുടേതായിരുന്നു തിരക്കഥ.
ചന്തയുടെ രണ്ടാം ഭാഗത്തിന്റെ എഴുത്തു ജോലികള്‍ പൂര്‍ത്തിയായതായി സംവിധായകന്‍ സുനില്‍ എന്നോട് പറഞ്ഞു, ‘താന്‍ തന്നെയാണ് രണ്ടാം ഭാഗത്തിലേയും നായകന്‍. ബാബു ആന്റണിയുടെ മകനും വേദ സുനിലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. നിര്‍മാതാവ് പി.വി. ഗംഗാധരനെ ഒരു കഥാപാത്രമായി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നുണ്ട്’ എന്ന്.
സൂപ്പര്‍ മാര്‍ക്കറ്റുകളോ ഹൈപ്പര്‍മാര്‍ക്കറ്റുകളോ ഇല്ലാത്ത കാലത്താണ് ചന്ത പ്രദര്‍ശനത്തിനെത്തിയത്. പുതിയകാലത്തിന്റെ മാറ്റങ്ങള്‍ ചേര്‍ത്തുവെച്ചാണ് രണ്ടാം ഭാഗം ഒരുക്കുന്നത്. ബിഗ് ബജറ്റ് ചിത്രമായാണ് ചന്ത2 ഒരുങ്ങുന്നത്,’ ബാബു ആന്റണി പറയുന്നു.
Content Highlight: Babu Antony Talks About Chantha Movie