നിങ്ങൾ ഇന്ത്യയിലേക്ക് വരൂ; പാക് ആരാധകരോട് അഭ്യർത്ഥിച്ച് ബാബർ
2023 ICC WORLD CUP
നിങ്ങൾ ഇന്ത്യയിലേക്ക് വരൂ; പാക് ആരാധകരോട് അഭ്യർത്ഥിച്ച് ബാബർ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 5th October 2023, 5:24 pm

ഐ.സി.സി ഏകദിന ലോകകപ്പിനെ ആവേശത്തോടെയാണ് ക്രിക്കറ്റ്‌ ആരാധകർ സ്വീകരിച്ചത്. നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ മണ്ണിലേക്ക് കളിക്കാൻ എത്തിയ പാകിസ്ഥാൻ ടീമിന് ലഭിച്ച സ്വീകരണത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പാക് നായകൻ ബാബർ അസം.

ലോകകപ്പ് കളിക്കാനായി ഹൈദരാബാദിൽ വിമാനമിറങ്ങിയ പാക് ടീമിന് ലഭിച്ച ഉജ്വലമായ സ്വീകരണത്തിൽ താരം സന്തോഷം പ്രകടിപ്പിച്ചിരുന്നു. ക്രിക്കറ്റിനോടുള്ള ആരാധകരുടെ ആവേശം വളരെ വലുതാണെന്നും പാക് ആരാധകർ സ്റ്റേഡിയത്തിൽ വന്ന് ടീമിനെ പിന്തുണക്കണമെന്നും ബാബർ പറഞ്ഞു.

‘ഹൈദരാബാദിൽ വന്നിറങ്ങിയപ്പോഴും എയർപോർട്ടിൽ നിന്നും ഹോട്ടലിലേക്ക് പോയപ്പോഴും ഞങ്ങൾക്ക് ലഭിച്ച സ്വീകരണം വളരെ വലുതായിരുന്നു. ഇന്ത്യയിലെ സ്റ്റേഡിയങ്ങളിൽ കളിക്കുന്നത് നല്ല അനുഭവമായിട്ടാണ് തോന്നിയത്.

ഞങ്ങളുടെ ആരാധകരും കൂടി സ്റ്റേഡിയങ്ങളിലേക്ക് കളി കാണാൻ എത്തിയാൽ അത് മികച്ച ഒരു അനുഭവമായി മാറും. എല്ലാ വേദികളിലും ഇത്തരത്തിലുള്ള ആരാധകരുടെ പിന്തുണ ഞങ്ങൾ പ്രതീക്ഷിക്കുന്നു,’ ബാബർ ക്രിക് ബസിനോട് പറഞ്ഞു.

ഒക്ടോബർ ആറിന് അഫ്ഗാനിസ്ഥാനിസ്ഥാരെയാണ് പാകിസ്ഥാന്റെ ആദ്യ മത്സരം. ഒക്ടോബർ 14ന് അഹമ്മദാബാദില് വെച്ചാണ് ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. ആ മത്സരത്തിൽ ഇരു ടീമിന്റെയും ആരാധകർ സ്റ്റേഡിയം നിറക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

Content Highlight:Babar Azam shares his happiness about the welcoming got from Indian fans.