സൗത്ത് ആഫ്രിക്കയും പാകിസ്ഥാനും തമ്മിലുള്ള മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര നാളെ (ഒക്ടോബര്‍ 28) റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആരംഭിക്കും. പരമ്പരയില്‍ പാകിസ്ഥാന്‍ സൂപ്പര്‍ താരം ബാബര്‍ അസം ഏറെ കാലത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
തിരിച്ചുവരവില്‍ ഒരു വമ്പന്‍ റെക്കോഡാണ് താരം ഉന്നംവെക്കുന്നത്. വരാനിരിക്കുന്ന മത്സരത്തില്‍ വെറും ഒമ്പത് റണ്‍സ് നേടിയാല്‍ താരത്തിന് അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് സ്വന്തമാക്കാന്‍ സാധിക്കുക. മാത്രമല്ല ഈ നേട്ടത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ മറികടക്കാനും താരത്തിന് സാധിക്കും.
രോഹിത് ശര്‍മ (ഇന്ത്യ) – 151 – 4231
ബാബര്‍ അസം (പാകിസ്ഥാന്‍) – 121 – 4223
വിരാട് കോഹ്‌ലി (ഇന്ത്യ) – 117 – 4188
ജോസ് ബട്‌ലര്‍ (ഇംഗ്ലണ്ട്) – 132 – 3869
അബ്ദുള്‍ സമദ്, ബാബര്‍ അസം, ഫഖര്‍ സമാന്‍, ഹസന്‍ നവാസ്, സാഹിബ്‌സാദ ഫര്‍ഹാന്‍, സയീം അയൂബ്, ഫഹീം അഷ്‌റഫ്, മുഹമ്മദ് നവാസ്, സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), അബ്രാര്‍ അഹ്‌മദ്, ഹാരിസ് റൗഫ്, മുഹമ്മദ് റിസ്വാന്‍ ജൂനിയര്‍, നസീം ഷാ, സല്‍മാന്‍ മിര്‍സ, ഷഹീന്‍ അഫ്രീദി, സുഫിയാന്‍ മുഖീം, ഉസ്മാന്‍ താരിഖ്
ഡെവാള്‍ഡ് ബ്രെവിസ്, ഡൊണോവന്‍ ഫെരേര (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്‌സ്‌കെ, റീസ ഹെന്‍ഡ്രിക്‌സ്, ടോണി ഡി സോര്‍സി, ആന്‍ഡ്‌ലി സിമിലേന്‍, കോര്‍ബിന്‍ ബോഷ്, ജോര്‍ജ് ലിന്‍ഡ്, ലുവാന്‍ ഡ്രേ പെട്രോറിയസ് (വിക്കറ്റ് കീപ്പര്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), ക്വേനാ മഫാക്ക, ലിസാഡ് വില്ല്യംസ്, ലുംഗി എന്‍ഗിഡി, നാന്ദ്രെ ബര്‍ഗര്‍, എന്‍ഗാബ പീറ്റര്‍
Content Highlight: Babar Azam Need 9 Runs To Surpass Rohit Sharma In Great Record Achievement