താരത്തിന് പുറമെ അഫ്ഗാനിസ്ഥാന് വേണ്ടി കൂടുതല്‍ സ്‌കോര്‍ നേടിയ താരം അസ്മത്തുള്ള ഒമര്‍സായിയാണ്. ആറാമനായി ഇറങ്ങി 31 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 41 റണ്‍സാണ് താരം നേടിയത്.
മാത്രമല്ല മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന്റെ അഞ്ച് സൂപ്പര്‍ താരങ്ങളെ പുറത്താക്കാനും ഒമര്‍സായിക്ക് സാധിച്ചു. ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍, ജോ റൂട്ട്, ജെയ്മി ഓവര്‍ട്ടണ്‍, ആദില്‍ റാഷിദ് എന്നിവരെയാണ് ഒമര്‍സായി പുറത്താക്കിയത്. താരത്തിന്റെ ആദ്യത്തെ ഏകദിന ഫൈഫറാണിത്.
Azmatullah Omarzai’s maiden ODI fifer made the difference with the ball in #AFGvENG 👊
ഇതോടെ ടൂര്‍ണമെന്റിന്റെ ചരിത്രത്തിലെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ചാമ്പ്യന്‍സ് ട്രോഫിയില്‍ 40+ റണ്‍സും ഫൈഫറും നേടുന്ന ആദ്യ താരമാകാനാണ് അഫ്ഗാന്‍ ഓള്‍റൗണ്ടര്‍ക്ക് സാധിച്ചത്. മാത്രമല്ല ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഒരു ടോട്ടല്‍ ഡിഫന്റ് ചെയ്ത് അഞ്ച് വിക്കറ്റുകള്‍ നേടുന്ന അഞ്ചാമത്തെ ബൗളറാകാനും താരത്തിന് സാധിച്ചു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ സാധിച്ചത് സൂപ്പര്‍ താരം ജോ റൂട്ടിനാണ്. 2083 ദിവസങ്ങള്‍ക്ക് ശേഷം ഏകദിനത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് റൂട്ട് തിരിച്ചെത്തിത്. നേരിട്ട 98ാം പന്തിലാണ് റൂട്ട് നൂറടിച്ചത്.
ഏകദിന ഫോര്‍മാറ്റില്‍ താരത്തിന്റെ 17ാം സെഞ്ച്വറിയാണിത്. 111 പന്തില്‍ 11 ഫോറും ഒരു സിക്സറും അടക്കം 120 റണ്‍സാണ് റൂട്ട് സ്വന്തമാക്കിയത്. അസ്മത്തുള്ള ഒമര്‍യായ് യുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റഹ്‌മാനുള്ള ഗുര്‍ബാസിന് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്.
Content Highlight: Azmatullah Omarzai In Great Record Achievement In ICC Champions Trophy