ടെലിവിഷന്‍ പരിപാടിയിലൂടെ ഹാസ്യ താരമായി വന്ന് മലയാളികള്‍ക്ക് ഏറെ പരിചിതനായ നടനാണ് അസീസ് നെടുമങ്ങാട്. ആക്ഷന്‍ ഹീറോ ബിജു, വണ്‍, ജയ ജയ ജയ ജയ ഹേ, മിന്നല്‍ മുരളി,കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതനാണ് അദ്ദേഹം.
അനശ്വര രാജന്‍, സിജു സണ്ണി, ജോമോന്‍ ജ്യോതിര്‍, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, മല്ലിക സുകുമാരന്‍, നോബി മാര്‍ക്കോസ് എന്നിവര്‍ ഒരുമിച്ചെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് വ്യാസനസമേതം ബന്ധുമിത്രാതികള്‍. നവാഗതനായ എസ്.വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്ത്രിന്റെ നിര്‍മാണം വിപിന്‍ ദാസാണ്. ഇപ്പോള്‍ വിപിന്‍ദാസിനെ കുറിച്ച് സംസാരിക്കുകയാണ് അസീസ്.
താന്‍ കണ്ടതില്‍ വെച്ച് ഏറ്റവും അപ്‌ഡേറ്റഡായ സംവിധായകനാണ് വിപിന്‍ ദാസെന്ന് അസീസ് പറയുന്നു. താന്‍ ഏതെങ്കിലുമൊക്കെ ആര്‍ട്ടിസ്റ്റിനെ വിപിന് സജസ്റ്റ് ചെയ്യാറുണ്ടെന്നും എന്നാല്‍ ആരാണെങ്കിലും അദ്ദേഹത്തിന് ആ കഥാപാത്രം ശരിയാകുകയാണെങ്കില്‍ മാത്രമെ അവരെ പരിഗണിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.
തന്റെ സുഹൃത്തുക്കള്‍ ഉള്‍പ്പെടയുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ക്ക് വിപിന്‍ ദാസിന്റെ സിനിമയില്‍ അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നും അദ്ദേഹത്തിന്റെ മൂന്നാമത്തെ സിനിമയിലും അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അസീസ് കൂട്ടിച്ചേര്‍ത്തു. ലൈഫ് നെറ്റ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും അപ്‌ഡേറ്റഡായ ആയ ആളാണ് വിപിന്‍. നമ്മള്‍ ആരെങ്കിലും വിപിന്റെ അടുത്ത് ഇങ്ങനെ ഒരു ആര്‍ട്ടിസ്റ്റ് ഉണ്ട് ചാന്‍സ് കൊടുക്കുമോ, എന്ന് ചോദിച്ചാല്‍ ‘ആ നോക്കാ അണ്ണാ’ എന്ന് പറയും. പിന്നെ ആ ഭാഗത്തേക്ക് നോക്കണ്ട, കാരണം അവന് തോന്നണം. ഈ കഥാപാത്രത്തിന് അയാള്‍ ഓക്കെയാണെന്ന് വിപിന് തോന്നിയാല്‍ മാത്രമേ എടുക്കൂ. അതിനി നമ്മള്‍ എത്ര പറഞ്ഞാലും.
ഇനി ഞാന്‍ പറയാന്‍ പോകില്ല ( ചിരി). വളരെ സത്യസന്ധമായി പറയുകയാണ്. പല നമ്മുടെ സുഹൃത്തുക്കളും ആര്‍ട്ടിസ്റ്റുകളുമൊക്കെ വിപിന്റെ പടത്തില്‍ അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്. അങ്ങനെ ഒരുപാട് പേരുണ്ട്. സത്യസന്ധമായയി പറയുകയാണ്. കാരണം അവന്റെ സെറ്റ് അങ്ങനെയാണ് വിപിന്റെ ട്രീറ്റ്‌മെന്റ് അങ്ങനെയാണ്. ഭയങ്കര സന്തോഷമുണ്ട്. കാരണം വിപിന്റെ മൂന്നാമത്തെ പടം ആണ് ഇപ്പോള്‍ ചെയ്യുന്നത്,’ അസീസ് പറയുന്നു.
Content highlight: Azees Nedumangad talks about Vipin das.