| Wednesday, 15th July 2026, 6:28 pm

യുവരാജും പാണ്ഡ്യയും മാത്രം വാഴുന്ന ലിസ്റ്റിലേക്ക് അക്‌സറിന്റെ മാസ് എന്‍ട്രി; തൂക്കിയത് കിടിലന്‍ നേട്ടം!

ശ്രീരാഗ് പാറക്കല്‍

ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. എഡ്ജ്ബാസറ്റണില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത് 258 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു ഇംഗ്ലണ്ട്. മറുപടി ബാറ്റിങ്ങില്‍ 45.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു ഇന്ത്യ.

മത്സരത്തില്‍ ഇന്ത്യക്കായി ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യം പന്ത് കൊണ്ട് ഇംഗ്ലണ്ടിനെ തകര്‍ത്ത ഓള്‍റൗണ്ടര്‍ ബാറ്റിങ്ങിലും കരുത്തുകാട്ടി. 9.5 ഓവര്‍ എറിഞ്ഞ് താരം നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്. 6.31 എക്കോണമിയില്‍ പന്തെറിഞ്ഞ് 62 റണ്‍സ് വിട്ടുകൊടുത്തായിരുന്നു താരത്തിന്റെ പ്രകടനം.

ഇതിന് പുറമെ ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറിയും അക്‌സര്‍ നേടി. 52 പന്തുകള്‍ നേരിട്ട താരം 57 റണ്‍സുമായി പുറത്താവാതെ നിന്നാണ് ടീമിന് വിജയം സമ്മാനിച്ചത്. ഒരു സിക്‌സറും അഞ്ച് ഫോറുകളും അടക്കമായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

അക്‌സർ പട്ടേൽ. Photo: BCCI/x.com

ഈ പ്രകടനത്തോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലും അക്‌സര്‍ തന്റെ പേര് എഴുതിച്ചേര്‍ത്തിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി 50+ റണ്‍സും നാലില്‍ കൂടുതല്‍ വിക്കറ്റുകളും വീഴ്ത്തുന്ന ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റിലേക്കാണ് ഓള്‍റൗണ്ടറുടെ എന്‍ട്രി. യുവരാജ് സിങ്ങും ഹര്‍ദിക് പാണ്ഡ്യയും വാഴുന്ന റെക്കോഡിലാണ് അക്‌സര്‍ എത്തിച്ചേര്‍ന്നത്.

ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ ഇന്ത്യക്ക് വേണ്ടി 50+ റണ്‍സും 4+ വിക്കറ്റുകളും വീഴ്ത്തുന്ന ഇന്ത്യന്‍ താരങ്ങള്‍

(വര്‍ഷം – താരം – എതിരാളി – പ്രകടനം എന്നീ ക്രമത്തില്‍)

2008 യുവരാജ് സിങ് – ഇംഗ്ലണ്ട് – 118 & 4/28)

2022 ഹര്‍ദിക് പാണ്ഡ്യ – ഇംഗ്ലണ്ട് – 71 & 4/24

2026 അക്‌സര്‍ പട്ടേല്‍ – ഇംഗ്ലണ്ട് – 54* & 4/62അക്‌സര്‍ പട്ടേല്‍

ഇന്ത്യന്‍ നിരയില്‍ അക്‌സറിന് പുറമെ ശുഭ്മന്‍ ഗില്‍ (75 പന്തില്‍ 80), വാഷിങ്ടണ്‍ സുന്ദര്‍ (63 പന്തില്‍ 52) എന്നിവര്‍ തിളങ്ങി. ഇവര്‍ക്കൊപ്പം ശ്രേയസ് അയ്യര്‍ 53 പന്തില്‍ 35 റണ്‍സ് സ്‌കോര്‍ ചെയ്തു. ഇംഗ്ലണ്ടിന് വേണ്ടി ജോഫ്രാ ആര്‍ച്ചര്‍, ജോഷ് ടങ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി ജോ റൂട്ട് 76 പന്തില്‍ പുറത്താകാതെ 76 റണ്‍സെടുത്ത് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോററായി. ലിയാം ഡോവ്‌സണ്‍ (83 പന്തില്‍ 68), ബെന്‍ ഡക്കറ്റ് (45 പന്തില്‍ 43) എന്നിവര്‍ സംഭാവന ചെയ്തു.

Content Highlight: Axar Patel In Great Record Achievement Against England

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more