ആവിക്കല്‍തോട് സമരത്തിന്റെ ആറ് കാരണങ്ങള്‍ | Avikkalthodu STP Plant Protest
അന്ന കീർത്തി ജോർജ്

കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി കോഴിക്കോട് കോര്‍പറേഷന്‍ നടപ്പിലാക്കാനൊരുങ്ങുന്ന ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ സമരം നടത്തുകയാണ് ആവിക്കല്‍തോട് നിവാസികള്‍. എസ്.ടി.പി പ്ലാന്റ് എന്ന പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും എന്നാല്‍ ഈ പ്ലാന്റ് ആവിക്കല്‍തോടില്‍ നടപ്പിലാക്കിയാല്‍ തങ്ങള്‍ക്ക് പിന്നെ ജീവിക്കാനാകില്ലെന്നുമാണ് ഇവര്‍ പറയുന്നത്. അതുകൊണ്ട് മരിച്ചുവീണാലും പ്ലാന്റ് നിര്‍മ്മാണം അനുവദിക്കില്ലെന്ന നിലപാടിലാണ് ഇവര്‍. എന്നാല്‍ പ്ലാന്റിനെതിരെ സമരക്കാര്‍ ഉന്നയിക്കുന്ന വാദങ്ങളില്‍ കഴമ്പില്ലെന്നും എന്തൊക്കെ സംഭവിച്ചാലും പ്ലാന്റ് നിര്‍മ്മാണവുമായി മുന്നോട്ടുപോകുമെന്നാണ് കോര്‍പറേഷന്റെ തീരുമാനം.

Content Highlight: Avikkalthodu STP Plant Protest

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.