ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആഷസ് പരമ്പര നവംബര്‍ 21നാണ് ആരംഭിക്കുന്നത്. പരമ്പരയ്ക്കുള്ള 16 അംഗ ഇംഗ്ലണ്ട് സ്‌ക്വാഡ് പുറത്തുവിട്ടിരുന്നു. എന്നാല്‍ ഓസ്‌ട്രേലിയ ഇതുവരെ തങ്ങളുടെ സ്‌ക്വാഡ് പുറത്ത് വിട്ടില്ലില്ല. എന്നാല്‍ വമ്പന്‍ പരമ്പരയ്ക്ക് മുന്നോടിയായി ഓസീസിന് വലിയ തിരിച്ചടിയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്.
കങ്കാരുപ്പടയുടെ ക്യാപ്റ്റനും സൂപ്പര്‍ പേസ് ബൗളറുമായ പാറ്റ് കമ്മിന്‍സ് കളത്തിലിറങ്ങാന്‍ സാധ്യത കുറവാണെന്നാണ് പുതിയ റപ്പോര്‍ട്ട്. പുറംവേദനയെ തുടര്‍ന്ന് മൂന്ന് മാസമായി ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്.
2025ലെ ആഷസ് പരമ്പരയിലെ ഒന്നില്‍ കൂടുതല്‍ ടെസ്റ്റ് മത്സരങ്ങള്‍ അദ്ദേഹത്തിന് നഷ്ടമാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോള്‍ തന്റെ സാധ്യതകളെക്കുറിച്ച് സംസാരിക്കുകയാണ് പാറ്റ് കമ്മിന്‍സ്. കളിക്കാന്‍ സാധ്യത കുറവാണെന്നും പരിശീലന സെഷന്‍ മുന്നോട്ട് പോകുന്നുണ്ടെന്നും കമ്മിന്‍സ് പറഞ്ഞു.
‘എനിക്ക് അതില്‍ ഒരു ശതമാനം പോലും ഉറപ്പില്ല, കളിക്കാനുള്ള സാധ്യത കുറവാണെന്ന് എനിക്ക് തോന്നുന്നു. എനിക്ക് ഇനിയും കുറച്ച് സമയമുണ്ട്. ഓരോ സെഷനിലും മെച്ചപ്പെടുന്നതായി തോന്നുന്നു. അടുത്ത ആഴ്ച ചെറിയ ബൗളിങ് തയ്യാറെടുപ്പുകള്‍ ആരംഭിക്കാം.
ഇത്തരം സാഹചര്യങ്ങളില്‍, ബൗളിങ് ഒഴിവാക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ആദ്യപടി (ഫിറ്റ്‌നസ്) നേടുന്നതിനുള്ള ഒരു ശ്രമം നടത്തുക എന്നതാണ്, തുടര്‍ന്ന് ഞങ്ങള്‍ അത് കുറച്ചുകൂടി മികച്ച രീതിയില്‍ പരിശീലിക്കും,’ പേസ് ബൗളര്‍ തിങ്കളാഴ്ച മാധ്യമങ്ങളോട് പറഞ്ഞു.