ഐ.സി.സി വനിതാ ലോകകപ്പില്‍ കഴിഞ്ഞ ദിവസം ഇന്ത്യ ഓസ്ട്രേലിയയോട് തോറ്റിരുന്നു. വിശാഖപട്ടണത്ത് നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിന്റെ വിജയമാണ് ഓസീസ് വനിതകള്‍ സ്വന്തമാക്കിയത്. ഇന്ത്യ തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന സ്‌കോര്‍ ഉയര്‍ത്തിയിട്ടും തോല്‍വി വഴങ്ങുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഏഴ് പന്ത് ബാക്കി നില്‍ക്കെ 330 റണ്‍സിന് പുറത്തായിരുന്നു. ഇത് പിന്തുടര്‍ന്ന് ഇറങ്ങിയ ഓസീസ് 49 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ക്യാപ്റ്റന്‍ അലീസ ഹീലിയുടെ സെഞ്ച്വറി കരുത്തിലാണ് ടീമിന്റെ വിജയം.
ഈ വിജയത്തോടെ വനിതാ ഏകദിനത്തില്‍ ഒരു ചരിത്രം തിരുത്തിയെഴുതിയിരിക്കുകയാണ്. ഈ ഫോര്‍മാറ്റില്‍ ചരിത്രത്തിലെ ഏറ്റവും വിജയകരമായ റണ്‍ ചെയ്‌സാണ് ഓസീസ് കഴിഞ്ഞ ദിവസം നടത്തിയത്. ശ്രീലങ്കയെ മറികടന്നാണ് ടീം ഈ നേട്ടത്തിലെത്തിയത്.
വനിതാ ഏകദിനത്തില്‍ ഏറ്റവും വലിയ വിജയകരമായ റണ്‍സ് ചെയ്സ്
(സ്‌കോര്‍ – ടീം – എതിരാളി – വര്‍ഷം എന്നീ ക്രമത്തില്‍)
ഓസ്ട്രേലിയ്ക്കായി അന്നബെല്‍ സതര്‍ലാന്‍ഡ് അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കി മത്സരത്തില്‍ മികവ് പുലര്‍ത്തി. മോളിനക്‌സ് മൂന്ന് വിക്കറ്റുകളും നേടിയപ്പോള്‍ മേഗന്‍ ഷട്ടും ആഷ്ലി ഗാര്‍ഡ്‌നറും ഒരു വിക്കറ്റ് വീതം സ്വന്തമാക്കി.
Content Highlight: Australia women tops the list of highest successful run chase in Women ODI by defeating India in ICC Women’s ODI World Cup