ഐ.സി.സി വനിതാ ഏകദിനത്തിൽ പാകിസ്ഥാനെ തകർത്ത് ഓസ്‌ട്രേലിയ. ശ്രീലങ്കയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 107 റൺസിന്റെ വിജയമാണ് കങ്കാരുക്കൾ സ്വന്തമാക്കിയത്. ബെത് മൂണിയുടെ സെഞ്ച്വറി കരുത്തിലാണ് ടീമിന്റെ വിജയം.
ഐ.സി.സി വനിതാ ഏകദിനത്തിൽ പാകിസ്ഥാനെ തകർത്ത് ഓസ്‌ട്രേലിയ. ശ്രീലങ്കയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 107 റൺസിന്റെ വിജയമാണ് കങ്കാരുക്കൾ സ്വന്തമാക്കിയത്. ബെത് മൂണിയുടെ സെഞ്ച്വറി കരുത്തിലാണ് ടീമിന്റെ വിജയം.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയൻ വനിതകളെ പാക് ടീം മികച്ച ബൗളിങ് പ്രകടനം നടത്തി വെള്ളം കുടിപ്പിച്ചിരുന്നു. എന്നാൽ അതേ നാണയത്തിൽ തന്നെ തിരിച്ചടിച്ച് വിജയം കൊയ്യുകയായിരുന്നു കങ്കാരുക്കൾ. ഓസ്‌ട്രേലിയ ഒമ്പത് വിക്കറ്റിന് 221 റൺസ് പടുത്തുയർത്തി. വിജയലക്ഷ്യം പിന്തുടർന്ന 114 റൺസിന് പാക് വനിതകൾ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ചു.
Defending champions Australia show their resilience to overcome a shaky start against Pakistan 👊#CWC25 #AUSvPAK 📝: https://t.co/E8HnOrwq6Y pic.twitter.com/Oj31NwTrOV
— ICC (@ICC) October 8, 2025
മത്സരത്തിൽ മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ തുടക്കം തന്നെ പതറിയിരുന്നു. പിന്നാലെ ഓസീസ് കൃത്യമായ ഇടവേളകളിൽ പാക് വനിതകളുടെ വിക്കറ്റുകൾ പിഴുതു. 52 പന്തിൽ 35 റൺസ് എടുത്ത സിദ്ര അമീനാണ് ടീമിനായി മികച്ച പ്രകടനം നടത്തിയത്. റമീൻ ഷമീം (64 പന്തിൽ 15), ഫാത്തിമ സന (12 പന്തിൽ 11), നഷ്‌റ സന്ധു (41 പന്തിൽ 11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ബാറ്റർമാർ.
ഓസീസിനായി കിം ഗാർത്ത് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. അന്നബൽ സതർലാൻഡ്, മെഗൻ ഷട്ട് എന്നിവർ രണ്ട് വിക്കറ്റും ആഷ്ലീ ഗാർഡനർ, അലന കിങ്, ജോർജിയ വെയർഹാം എന്നിവർ ഓരോ വിക്കറ്റും നേടി.
അതേസമയം, ആദ്യം ബാറ്റ് ചെയ്ത ഓസീസിന്റെ തുടക്കവും തകർച്ചയോടെ തന്നെയായിരുന്നു. സ്കോർ ബോർഡിൽ 55 റൺസ് ചേർത്തപ്പോഴേക്കും കങ്കാരുക്കൾക്ക് മൂന്ന് പേരെ നഷ്ടമായിരുന്നു. എന്നാൽ, ബെത് മൂണിയുടെ ഒറ്റയാൾ പോരാട്ടം ടീമിന് പൊരുതാവുന്ന ടോട്ടൽ സമ്മാനിച്ചു.
Fifth ODI 💯 for Beth Mooney and what a crucial time to bring it up 👏
Watch her in action at #CWC25, broadcast details here ➡️ https://t.co/ULC9AuHQ4P#AUSvPAK pic.twitter.com/EGX8owXgNw
— ICC (@ICC) October 8, 2025
വന്നവർ വന്നവർ അധിക നേരം ക്രീസിൽ നിൽക്കാതെ മടങ്ങിയപ്പോൾ താരം മാത്രം പിടിച്ച് നിന്നു. 114 പന്തിൽ 109 റൺസ് സ്കോർ ചെയ്ത് ഓസീസിനെ പൂർണ തകർച്ചയിൽ നിന്ന് കരകയറ്റിയതിന് ശേഷമാണ് മൂണി മടങ്ങിയത്. പത്താം നമ്പറിൽ ബാറ്റിങ്ങിനത്തിയ അലന കിങ് അർധ സെഞ്ച്വറി നേടി മികവ് തെളിയിച്ചു. മറ്റാർക്കും മികച്ച ബാറ്റിങ്ങിൽ നടത്താനായില്ല.
പാകിസ്ഥാനായി നഷ്‌റ സന്ധു മൂന്ന് വിക്കറ്റുകൾ നേടി. റമീൻ ഷമീമും ക്യാപ്റ്റൻ ഫാത്തിമ സനയും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. സാഡിയ ഇക്ബാൽ ഒരു വിക്കറ്റും സ്വന്തമാക്കി.
Content Highlight: Australia women beat Pakistan Women in ICC Women’s ODI World Cup 2025