വിന്‍ഡീസിന്റെ ഫൈഫര്‍ കൊടുങ്കാറ്റില്‍ പിറന്നത് ചരിത്രം; ഇതിഹാസങ്ങള്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ രണ്ടാമനായി സീല്‍സ്
Sports News
വിന്‍ഡീസിന്റെ ഫൈഫര്‍ കൊടുങ്കാറ്റില്‍ പിറന്നത് ചരിത്രം; ഇതിഹാസങ്ങള്‍ വാഴുന്ന റെക്കോഡ് ലിസ്റ്റില്‍ രണ്ടാമനായി സീല്‍സ്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 27th June 2025, 3:59 pm

ഓസ്‌ട്രേലിയയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള മൂന്ന് ടെസ്റ്റ് പരമ്പരകളടങ്ങുന്ന ടെസ്റ്റിലെ ആദ്യ മത്സരം ബാര്‍ബഡോസിലെ കെന്‍സിങ്ടണ്‍ ഓവലില്‍ നടക്കുകയാണ്. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 92 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സിനാണ് ഓള്‍ ഔട്ടായത്. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 190 റണ്‍സ് നേടി 10 റണ്‍സിന്റെ മേല്‍കൈ നേടിയാണ് ഇന്നിങ്‌സ് അവസാനിച്ചത്.

നിലവില്‍ രണ്ടാം ഇന്നിങ്‌സില്‍ ഓസീസിന് വേണ്ടി ക്രീസിലുള്ളത് ട്രാവിസ് ഹെഡ്ഡും (37 പന്തില്‍ 13*) ബ്യൂ വെബ്സ്റ്ററുമാണ് ((24 പന്തില്‍ 19*). വിന്‍ഡീസിന് വേണ്ടി ജെയ്ഡന്‍ സീല്‍സ്, ഷമര്‍ ജോസഫ്, അല്‍സാരി ജോസഫ്, ജസ്റ്റിന്‍ ഗ്രീവ്‌സ് എന്നിവര്‍ ഓരോ വിക്കറ്റും നേടി മിന്നും പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്.

ആദ്യ ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റുകള്‍ നേടിയാണ് ജെയ്ഡന്‍ സീല്‍സ് അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവെച്ചത്. മാത്രമല്ല രണ്ടാം ഇന്നിങ്‌സില്‍ ഇനിയും വിക്കറ്റുകള്‍ വീഴ്ത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇതിനെല്ലാം പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും സീല്‍സിന് സാധിച്ചിരിക്കുകയാണ്.

ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരമാകാനാണ് സീല്‍സിന് സാധിച്ചത്. (മിനിമം 75 വിക്കറ്റുകള്‍)

ജോര്‍ജ് ലോഹന്നാന്‍ (ഇംഗ്ലണ്ട്) – 34.1

ജെയ്ഡന്‍ സീല്‍സ് (വെസ്റ്റ് ഇന്‍ഡീസ്) – 37.9

മാര്‍ക്കോ യാന്‍സന്‍ (സൗത്ത് ആഫ്രിക്ക) – 38.0

ഷെയ്ന്‍ ബോണ്ട് (ഓസ്‌ട്രേലിയ) – 38.7

കഗീസോ റബാദ (സൗത്ത് ആഫ്രിക്ക) – 38.9

അതേസമയം വിന്‍ഡീസിനെതിരെ ആദ്യ ഇന്നിങ്‌സില്‍ മികച്ച ബൗളിങ്ങില്‍ പ്രകടനം കാഴ്ചവെച്ചത് മിച്ചല്‍ സ്റ്റാര്‍ക്കാണ് മൂന്ന് വിക്കറ്റുകളാണ് താരം നേടിയത്. ജോഷ് ഹേസല്‍വുഡ്, ബ്യൂ വെബ്‌സ്റ്റര്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും നേടി.

Content Highlight: Australia VS West Indies: Jayden Seals In Great Record Achievement In Test Cricket