ആഷസ് പൂരത്തിന് തയ്യാറായി കങ്കാരുപ്പട; സ്‌ക്വാഡില്‍ തിരിച്ചെത്തി സൂപ്പര്‍ താരം!
നവംബര്‍ 21ന് ആരംഭിക്കാനിരിക്കുന്ന ആഷസ് പരമ്പരക്കുള്ള സ്‌ക്വാഡ് പുറത്ത് വിട്ട് ഓസ്‌ട്രേലിയ. 15 അംഗങ്ങളുള്ള സ്‌ക്വാഡാണ് കങ്കാരുപ്പട പുറത്ത് വിട്ടത്. സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇംഗ്ലണ്ടിനെതിരെ ഓസീസ് കളത്തിലിറങ്ങുന്നത്.
മാത്രമല്ല സൂപ്പര്‍ താരം മാര്‍നസ് ലബുഷാന്‍ സ്‌ക്വാഡിലേക്ക് തിരിച്ചെത്തിയതും ഒരു പ്രത്യേകതയാണ്.
49 ഇന്നിങ്‌സുകളില്‍ നിന്ന് 31 എന്ന ശരാശരിയില്‍ 1364 റണ്‍സാണ് ലബുഷാന്‍ നേടിയത്. മോശം പ്രകടനങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ താരം ശക്തമായി തിരിച്ചുവന്നിരുന്നു.
അതേസമയം 2023ല്‍ ഇംഗ്ലണ്ടില്‍ നടന്ന ആഷസ് സമനിലയിലാണ് പിരിഞ്ഞത്. വരാനിരിക്കുന്ന സീസണില്‍ ഇരുവരും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിനാകും ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിക്കുന്നത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. 2026 ജനുവരി എട്ട് വരെയാണ് പരമ്പര. മത്സരങ്ങള്‍ക്കായുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ് നേരത്തെ പുറത്ത് വിട്ടിരുന്നു. ബെന്‍ സ്റ്റോക്‌സിനെ ക്യാപ്റ്റനാക്കിയാണ് ഇംഗ്ലണ്ട് കളത്തിലിറങ്ങുന്നത്.
ആഷസിനുള്ള ഓസ്ട്രേലിയന്‍ സ്ക്വാഡ്
സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), ഷോണ്‍ അബോട്ട്, സ്‌കോട്ട് ബൊലാന്‍ഡ്, അലക്‌സ് കാരി, ബ്രെന്‍ഡന്‍ ഡോഗെറ്റ്, കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മാര്‍നസ് ലാബുഷാഗ്‌നെ, നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജെയ്ക്ക് വെതറാള്‍ഡ്, ബ്യൂ വെബ്സ്റ്റര്‍
ഇംഗ്ലണ്ടിന്റെ ആഷസ് സ്ക്വാഡ്
ബെന്‍ സ്റ്റോക്സ് (ക്യാപ്റ്റന്‍), ജോഫ്ര ആര്‍ച്ചര്‍, ഗസ് ആറ്റ്കിന്‍സണ്‍, ഷൊയ്ബ് ബഷീര്‍, ജാക്കബ് ബെഥെല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാഴ്സ്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, വില്‍ ജാക്സ്, ഒല്ലി പോപ്പ്, മാത്യു പോട്ട്സ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടങ്, മാര്‍ക്ക് വുഡ്
Content Highlight: Australia releases squad for Ashes series