ആഷസ് നിലനിര്‍ത്തി ഓസീസ്; ഇംഗ്ലണ്ടിന്  185 റണ്‍സിന്റെ തോല്‍വി
ashes 2019
ആഷസ് നിലനിര്‍ത്തി ഓസീസ്; ഇംഗ്ലണ്ടിന് 185 റണ്‍സിന്റെ തോല്‍വി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 8th September 2019, 11:50 pm

മാഞ്ചസ്റ്റര്‍: ആഷസ് ട്രോഫി ഓസീസ് നിലനിര്‍ത്തി. നാലാം ടെസ്റ്റില് ഇംഗ്ലണ്ടിനെ 185 റണ്‍സിന് തോല്‍പ്പിച്ചാണ് ഓസീസ് ആഷസ് കീരിടം നിലനിര്‍ത്തിയത്.

383 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 197 റണ്‍സിന് പുറത്താകുകയായിരുന്നു. ഒന്നാം ഇന്നിംഗ്സില്‍ ഇരട്ടസെഞ്ച്വറിയും രണ്ടാം ഇന്നിംഗ്സില്‍ അര്‍ദ്ധസെഞ്ച്വറിയും നേടിയ സ്റ്റീവ് സ്മിത്ത് ആണ് കളിയിലെ കേമന്‍.

സ്‌കോര്‍: ഓസീസ്-497-8, 186-6. ഇംഗ്ലണ്ട്-301, 197. നിലവില്‍ 2-1 ന് ഓസീസ് മുന്നിലെത്തി. അടുത്ത കളി ഇംഗ്ലണ്ട് ജയിച്ചാലും ആഷസ് കിരീടം ലഭിക്കില്ല. 18 വര്‍ഷത്തിന് ശേഷമാണ് ഇംഗ്ലണ്ടിന്റെ മണ്ണില്‍ ഓസീസ് കീരിടം നേടുന്നത്.

കളിയില്‍ പാറ്റ് കമ്മിന്‍സ് നാലുവിക്കറ്റ് വീഴ്ത്തി. രണ്ട് പേരെ വീതം ഹേസല്‍വുഡും ലിയോണും വീഴ്ത്തി.

Doolnews video