തിരുവനന്തപുരം: എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് സഖ്യത്തില്‍ ചതിയുണ്ടായിരുന്നുവെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വെള്ളാപ്പള്ളികൂടി അറിഞ്ഞ് കൊണ്ടുള്ള ചതിയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: എസ്.എന്‍.ഡി.പി-എന്‍.എസ്.എസ് സഖ്യത്തില്‍ ചതിയുണ്ടായിരുന്നുവെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍. വെള്ളാപ്പള്ളികൂടി അറിഞ്ഞ് കൊണ്ടുള്ള ചതിയായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു.
തുഷാര്‍ വരും എന്ന് പറഞ്ഞപ്പോള്‍ മകനെ പോലെ സ്വീകരിക്കുമെന്ന് സുകുമാരന്‍ നായര്‍ ആദ്യം പറഞ്ഞു. തുഷാര്‍ എന്‍.ഡി.എയുടെ സഖ്യകക്ഷിയാണ്. പിന്നെ ചിന്തിച്ചപ്പോള്‍ നായര്‍ സര്‍വ്വീസ് സൊസൈറ്റിയെ ഒരു വര്‍ഗീയ കക്ഷിയുടെ തൊഴുത്തില്‍ കൊണ്ടുപോയി കെട്ടാനുളള പരിപാടിയാണെന്ന് അദ്ദേഹത്തിന് മനസിലായെന്നും ആ അപകടം മനസിലാക്കി തന്നെയാണ് എന്‍.എസ്.എസ് സഖ്യ നീക്കത്തില്‍ നിന്ന് പിന്മാറിയതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
‘ലക്ഷ്യം ഹിന്ദുവിന്റെ ഐക്യമല്ല, വോട്ടാണെന്ന് ജനറല്‍ സെക്രട്ടറിക്ക് മനസിലായപ്പോള്‍ അദ്ദേഹം തന്നെയാണ് ഡയറക്ടര്‍ ബോര്‍ഡില്‍ ഈ തീരുമാനം അറിയിക്കുന്നത്. സഖ്യ നീക്കത്തില്‍ ഒരു ചതിയുണ്ടായിരുന്നു. എന്‍.എസ്.എസിനെയും കൂടി നിര്‍ത്തികൊണ്ട് തുഷാര്‍ ഇത് മുതലെടുക്കും എന്ന് അദ്ദേഹം ഭയന്നു,’ മന്ത്രി കൂട്ടിചേര്‍ത്തു.
മുസ്‌ലിം ലീഗിനെ പറ്റിയോ മലപ്പുറത്തെപ്പറ്റിയോ ഉള്ള കാര്യങ്ങള്‍ എന്‍.എസ്.എസിനെ ബാധിക്കുന്നവയെല്ലെന്നും എന്‍.എസ്.എസ് അത്തരം കാര്യങ്ങള്‍ പറയില്ലെന്നും കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു.
എസ്.എന്‍.ഡി.പിയുമായി ഐക്യത്തിനില്ലെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സമദൂരം എന്നുള്ള കാര്യം നടക്കില്ല. ഐക്യത്തിന് പിന്നില്‍ രാഷ്ട്രീയ നീക്കമുണ്ടെന്ന് സംശയമുളളത് കൊണ്ടാണ് ഐക്യം വേണ്ടെന്ന് വെച്ചതെന്നും അദ്ദേഹം പറഞ്ഞു.ഐക്യ ചര്‍ച്ചയുടെ അധ്യായം ഇതോടെ പൂര്‍ണമായി അടയ്ക്കുകയാണെന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനപ്പെട്ട രണ്ട് ഹിന്ദുസംഘടനകള്‍ യോജിക്കേണ്ടത് കാലത്തിന്റെ ആവശ്യമായിരുന്നു. പക്ഷേ ഐക്യം ആവശ്യപ്പെട്ട ആളുകള്‍ക്ക് അതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്ന് ഞങ്ങള്‍ക്ക് ബോധ്യം വെന്നും തുഷാറിനെ അയക്കാന്‍ തീരുമാനിച്ചത് ശരിയായില്ലെന്നും സുകുമാരന്‍ നായര്‍ പ്രതികരിച്ചിരുന്നു.
Content Highlight: Attempt to tie NSS to the fold of a communal party; Ganesh Kumar says he is also aware of the cheating