കൊല്ലം:പത്തനാപുരത്ത് വനിത ഡോക്ടറെ ലൈംഗികമായി പീഡിപ്പിക്കാന് ശ്രമിച്ച യുവാവ് പിടിയില്.
പത്തനാപുരം കാരംമൂട് സ്വദേശി സല്ദാന്(25) ആണ് അറസ്റ്റിലായത്.
ഇന്നലെ (ശനിയാഴ്ച്ച) വൈകീട്ട് ഡെന്റല് ക്ലിനിക്കിലായിരുന്നു സംഭവം.
വായയില് തുണി തിരുകി പീഡിപ്പിക്കാനായിരുന്നു ശ്രമം. എന്നാല് വനിത ഡോക്ടര് ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്ന്ന് ഇവര് നാട്ടുകാരെ വിളിച്ച് കൂട്ടി. നാട്ടുകാരാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു. കേസില് അന്വേഷണം പുരോഗമിക്കുകയാണ്.
Content Highlight: Attempt to rape female doctor at clinic in Pathanapuram