ടെൽ അവീവ്: ഇറാനെതിരെയുള്ള ആക്രമണം ചെലവേറിയതും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമാണെന്നും ഇസ്രഈൽ പ്രധാമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക യുദ്ധകാല ബജറ്റ് അനുവദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ടെൽ അവീവ്: ഇറാനെതിരെയുള്ള ആക്രമണം ചെലവേറിയതും വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതുമാണെന്നും ഇസ്രഈൽ പ്രധാമന്ത്രി ബെഞ്ചമിൻ നെതന്യാഹു.
സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക യുദ്ധകാല ബജറ്റ് അനുവദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വാഴ്ച ധനമന്ത്രി ബെസലേൽ സ്ട്രോമിച്ചുമൊന്നിച്ചുള്ള സംയുക്ത പ്രസ്താവനയിലാണ് നെതന്യാഹു ഇക്കാര്യമറിയിച്ചത്.
ഏറ്റുമുട്ടൽ ഒഴിവാക്കാനാവാത്തതാണെന്ന് സർക്കാർ കരുതുന്നുവെന്നും എന്നാൽ ഇതിന്റെ സാമ്പത്തിക ബാധ്യത വളരെ വലുതായിരിക്കുമെന്നും നെതന്യാഹു പറഞ്ഞു.
‘ഈ പോരാട്ടം നടത്തേണ്ടതുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. നമ്മുടെ സൈനികരെയും പൈലറ്റുമാരെയും ഉപയോഗിച്ച് നമുക്ക് ചെയ്യാൻ കഴിയുന്നതെല്ലാം നമ്മൾ ചെയ്യുന്നുണ്ട്,’ നെതന്യാഹു പറഞ്ഞു.
‘എന്നാൽ ഇവിടെ ഒരു വലിയ തടസമുണ്ട്, അത് ചെലവാണ്. അതിനാൽ യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി പതിനായിരത്തിലധികം കോടി ഷേക്കലുകളുടെ പ്രത്യേക യുദ്ധകാല ബജറ്റ് അനുവദിക്കേണ്ടത് നമുക്ക് അനിവാര്യമാണ്,’ ഇസ്രഈൽ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
യുദ്ധകാല ബജറ്റ് പതിനായിരത്തിലധികം കോടി ഷേക്കലുകൾ വരുന്നതായിരിക്കുമെന്നും, ഈ പണം കേവലം ചെലവയല്ല മറിച്ച് രാജ്യത്തിന്റെ നിക്ഷേപമായാണ് കരുത്തേണ്ടതെന്നും ഇസ്രഈൽ ധനകാര്യമന്ത്രി പറഞ്ഞു.
യുദ്ധശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പല ആഭ്യന്തര വിഷയങ്ങളും സർക്കാർ താത്കാലികമായി മാറ്റിവയ്ക്കുമെന്ന് സ്മോട്രിച്ച് സൂചിപ്പിച്ചു.
യുദ്ധകാല ബജറ്റിന്മേൽ പാർലമെന്റിൽ പ്രതിപക്ഷത്തുനിന്നും ചില ഭരണ പക്ഷ അംഗങ്ങളിൽ നിന്നും കടുത്ത വിമർശനമാണ് നെതന്യാഹു ഭരണകൂടത്തിനെതിരെ ഉയരുന്നത്.
കഴിഞ്ഞയാഴ്ച പുറത്തുവന്ന വിവരമനുസരിച്ച് 18000 കോടിയോളം രൂപയുടെ നഷ്ടമാണ് ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സേനയ്ക്കുണ്ടായിട്ടുള്ളത്.
Content Highlight: Attack on Iran was costly, wartime budget is essential: Netanyahu