| Thursday, 2nd October 2025, 12:21 pm

കൂത്തുപറമ്പ് എം.എല്‍.എ കെ.പി മോഹനന് നേരെ കയ്യേറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൂത്തുപറമ്പ്: കൂത്തുപറമ്പ് എം.എല്‍.എ കെ.പി മോഹനന് നേരെ കയ്യേറ്റം. മലിനജല പ്രശ്‌നത്തില്‍ പരിഹാരമില്ലാത്തതില്‍ പ്രതിഷേധിച്ചാണ് നാട്ടുകാരില്‍ ചിലര്‍ എം.എല്‍.എയെ കയ്യേറ്റം ചെയ്തത്.

ചൊക്ലി കരിയാടിലെ സ്വകാര്യ ഡയാലിസിസ് സെന്ററില്‍ നിന്ന് പുറത്തേക്ക് ഒഴുക്കിവിടുന്ന മലിന ജലം വലിയ ദുരിതമാണ് തങ്ങള്‍ക്കുണ്ടാക്കുന്നതെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ കുറേ നാളുകളായി പ്രതിഷേധത്തിലായിരുന്നു നാട്ടുകാര്‍.

കിണറിലേക്കുള്‍പ്പെടെ മലിനജലം എത്തി ആളുകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യം ഉണ്ടാവുകയും ആളുകള്‍ വീടൊഴിഞ്ഞു പോകേണ്ട അവസ്ഥ വരികയും ചെയ്തിരുന്നു.

ഇതിനൊരു പരിഹാരം കാണണമെന്ന് ഏറെക്കാലമായി ജനങ്ങള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതിലൊരു നടപടിയും ഉണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.

ചൊക്ലി കരിയാടുള്ള അംഗനവാടിയുടെ ഉദ്ഘാടനത്തിന് എം.എല്‍.എ എത്തിയപ്പോഴായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.

Content Highlight: Attack against Koothuparamb MLA KP Mohanan

We use cookies to give you the best possible experience. Learn more