| Saturday, 4th August 2018, 10:44 pm

റവന്യൂ മന്ത്രിയുടെ പണം തട്ടിയെടുക്കാന്‍ എ.ടി.എം കാര്‍ഡ് തട്ടിപ്പുസംഘത്തിന്റെ ശ്രമം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്റെ പണം തട്ടിയെടുക്കാന്‍ എ.ടി.എം കാര്‍ഡ് തട്ടിപ്പുസംഘത്തിന്റെ ശ്രമം. പിന്‍നമ്പര്‍ ചോദിച്ചു തുടര്‍ച്ചയായി മന്ത്രിയുടെ ഫോണിലേക്ക് വിളിയെത്തിയതോടെ പൊലീസില്‍ പരാതി നല്‍കി.

മന്ത്രിയുടെ ഫോണ്‍നമ്പരാണെന്ന് പറഞ്ഞതോടെയാണ് തട്ടിപ്പുകാര്‍ വിളിനിര്‍ത്തിയത്. നാലുദിവസം മുമ്പ് ഔദ്യോഗിക മൊബൈല്‍ ഫോണ്‍ നമ്പരിലേക്ക് വന്ന കോള്‍ മന്ത്രി തന്നെയാണ് എടുത്തത്.

Read:  ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിച്ചാല്‍ ബലമായി തടയും: ഹിന്ദു മഹാസഭ

എ.ടി.എം കാര്‍ഡ് ബ്ലോക്കായെന്നും പിന്‍നമ്പര്‍ പറഞ്ഞുതന്നാല്‍ സഹായിക്കാമെന്നുമായിരുന്നു ഓഫര്‍. ഹിന്ദിയില്‍ സംസാരിച്ചു തുടങ്ങിയപ്പോള്‍ മലയാളത്തില്‍ പറയാനായി മന്ത്രി ആവശ്യപ്പെട്ടു.

അതോടെ സംസാരം മലയാളത്തിലായി. സംശയം തോന്നിയപ്പോള്‍ ഫോണ്‍ ഗണ്‍മാനു കൈമാറി. പിന്നീടുള്ള ദിവസങ്ങളിലും വിളിയെത്തി. തിരിച്ചുവിളിച്ചാല്‍ ഫോണ്‍ എടുക്കില്ല.

ഒടുവില്‍ മന്ത്രിയുടെ ഫോണിലേക്കാണ് വിളിക്കുന്നതെന്ന് ഗണ്‍മാന്‍ പറഞ്ഞു. അതോടെ ഫോണ്‍വിളി നിലച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം പ്രൈവറ്റ് സെക്രട്ടറി സാജു കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതി നല്‍കി.

Read:  കോഹ്‌ലി ഇന്ത്യയുടെ എക്കാലത്തേയും മികച്ച താരമാകും; കുമാര്‍ സംഗക്കാര

സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ ഫോണ്‍വിളി ഡല്‍ഹിയില്‍ നിന്നാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ത്രീയുടെ പേരിലെടുത്ത ജിയോ ഫോണ്‍ നമ്പരില്‍ നിന്നാണ് കോള്‍ വന്നിരുന്നത് എന്ന് തിരിച്ചറിഞ്ഞു. ആളെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണെന്ന് സൈബര്‍ സെല്‍ അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more