കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍
ISL
കരുത്തന്‍മാരുടെ പോരാട്ടത്തില്‍ മോഹന്‍ ബഗാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 16th December 2020, 9:48 pm

പനജി: ഐ.എസ്.എല്ലില്‍ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ എ.ടി.കെ മോഹന്‍ ബഗാന് ജയം. ഗോവയെ എതിരില്ലാത്ത ഒരു ഗോളിനാണ് ബഗാന്‍ കീഴടക്കിയത്.

രണ്ടാം പകുതിയില്‍ സൂപ്പര്‍ താരം റോയ് കൃഷ്ണയാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്. പെനാല്‍ട്ടിയിലൂടെയാണ് ഗോള്‍ പിറന്നത്. കളിയിലുടനീളം പ്രതിരോധത്തിലൂന്നിയുള്ള പ്രകടനമാണ് ഇരുടീമുകളും കാഴ്ചവെച്ചത്.

ഈ വിജയത്തോടെ എ.ടി.കെ പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഗോവ ആറാം സ്ഥാനത്ത് തന്നെ തുടരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: ATK Mohun Bagan vs FC Goa ISL