ഉറപ്പിച്ചൂ മക്കളേ.... ഇനി തിയേറ്റര്‍ പൂരപറമ്പാകും അതിരടി റിലീസ് തീയ്യതി കണ്‍ഫേം
Malayalam Cinema
ഉറപ്പിച്ചൂ മക്കളേ.... ഇനി തിയേറ്റര്‍ പൂരപറമ്പാകും അതിരടി റിലീസ് തീയ്യതി കണ്‍ഫേം
ഐറിന്‍ മരിയ ആന്റണി
Friday, 16th January 2026, 7:00 pm

അരുണ്‍ അനിരുദ്ധന്റ സംവിധാനത്തില്‍ ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന അതിരടിയുടെ റിലീസ് തീയതി പ്രഖാപിച്ചു. 2026 മെയ് 15ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തും. അണിയറപ്രവര്‍കര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ബേസില്‍ ജോസഫ് എന്റര്‍ടെയ്‌മെന്റസിന്റെ ബാനറില്‍ ബേസിലും ജോസഫും ഡോക്ടര്‍ അനന്തു എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ അനന്തു എസും നിര്‍മിക്കുന്ന അതിരടിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടൈറ്റില്‍ ടീസറും സമൂഹമാധ്യങ്ങില്‍ വലിയ ശ്രദ്ധ നേടിയിരുന്നു.

ഓണം റിലീസായി തിയേറ്ററുകളിലെത്തുമെന്ന് പ്രഖ്യാപിച്ച ചിത്രത്തിന്റെ റിലീസ് നേരത്തെ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗികമായ റിപ്പോര്‍ട്ട് വന്നത് ഇപ്പോഴാണ്. ഓണം റിലീസായി നിരവധി സിനിമകള്‍ തിയേറ്ററുകളിലെത്തുന്നതിനാലാണ് അതിരടിയുടെ റിലീസ് നേരത്തെയാക്കാനുള്ള തീരുമാനത്തില്‍ നിര്‍മാതാക്കള്‍ എത്തിയതെന്നാണ് പറയുന്നത്.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന ഐ ആം ഗെയിം, പൃഥ്വിരാജിന്റെ ഖലീഫ. ആട് 3 എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ ഓണം റിലീസിനെത്തുന്നുണ്ട്. അതേസമയം പക്കാ മാസ് എന്റര്‍ടെയ്നറായി ഒരുങ്ങുന്ന അതിരടിക്ക് തിയേറ്ററില്‍ ആളെ കയറ്റാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

മിന്നല്‍ മുരളിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അരുണിന്റെ സംവിധായകനായുള്ള അരങ്ങേറ്റ ചിത്രമായാണ് അതിരടി ഒരുങ്ങുന്നത്. വിഷ്ണു വിജയ്‌യാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ച് പറ്റിയ ചമന്‍ ചാക്കോയാണ് അതിരടിയുടെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. സര്‍വ്വം മായയിലൂടെ ഡെലൂലൂവായി തിളങ്ങിയ റിയ ഷിബുവും സിനിമയില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Athiradi movie release date announced

ഐറിന്‍ മരിയ ആന്റണി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.