ആദ്യമായിട്ടായിരുന്നു അനശ്വരയെപ്പോലെ ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നത്: അശ്വതി ചന്ദ്
Malayalam Cinema
ആദ്യമായിട്ടായിരുന്നു അനശ്വരയെപ്പോലെ ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നത്: അശ്വതി ചന്ദ്
നന്ദന എം.സി
Monday, 1st June 2026, 5:40 pm

മലയാളക്കരയിൽ അപൂർവ നേട്ടവുമായി മുന്നേറിയ ചിത്രമായിരുന്നു വാഴ 2. സവിൻ സയുടെ സംവിധാനത്തിൽ എത്തിയ ചിത്രം ബോക്‌സ് ഓഫീസിൽ 200 കോടിയിലധികം കളക്ഷൻ നേടി വൻവിജയം സ്വന്തമാക്കിയിരുന്നു.

ഇൻസ്റ്റഗ്രാം റീലുകളിലൂടെ വൈറലായ ഹാഷിറും സംഘവും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് യുവപ്രേക്ഷകരുടെ വലിയ പിന്തുണയാണ് ലഭിച്ചത്.

ഹാഷിർ, അലൻ, അജിൻ, വിനായക് എന്നിവർക്കൊപ്പം ബിജുക്കുട്ടൻ, അജു വർഗീസ്, സുധീഷ് എന്നിവരും പ്രധാന വേഷങ്ങളിലെത്തി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.

അശ്വതി ചന്ദ്,: Photo: Aswathy chand/ Facebook

ചിത്രത്തിലെ യുവതാരങ്ങൾക്കൊപ്പം സ്ത്രീ കഥാപാത്രങ്ങൾക്കും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

അത്തരത്തിൽ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ഹാഷിറിന്റെ അമ്മയായി എത്തിയ അശ്വതി ചന്ദിന്റെ വേഷം.

ഇപ്പോഴിതാ അനശ്വര രാജന്റെ അമ്മയായി അഭിനയിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം.

‘ആദ്യമായിട്ടായിരുന്നു ഇത്രയും വലിയൊരു കുട്ടിയുടെ അമ്മയായി അഭിനയിക്കുന്നത്. അതും അനശ്വര രാജനെപ്പോലെയുള്ള ഗംഭീര അഭിനേത്രിയുടെ അമ്മവേഷം.

അതിലും സംവിധായകൻ വിപിൻ ചേട്ടൻ അശ്വതി ഇത് സ്കിറ്റ് അല്ല, റിയലിസ്റ്റിക്കാണ് വേണ്ടതെന്ന് ആദ്യമേ പറഞ്ഞിരുന്നു. ഓരോ സീനും കഴിഞ്ഞ് ഞാൻ വിപിൻചേട്ടന്റെ അടുത്ത് പോയി ‘ചേട്ടാ ഓക്കെ ആയോയെന്ന്’ ചോദിക്കാറുണ്ട്,’ അശ്വതി പറഞ്ഞു.

അമ്മവേഷം അവതരിപ്പിക്കുന്നതിനിടെ കഥാപാത്രത്തിന്റെ യാഥാർഥ്യത്തെക്കുറിച്ചും അഭിനയത്തിന്റെ സൂക്ഷ്മതകളെക്കുറിച്ചും സംവിധായകൻ നൽകിയ നിർദേശങ്ങൾ ഏറെ സഹായകമായിരുന്നുവെന്നും അശ്വതി വ്യക്തമാക്കി.

അനശ്വര, Photo: X.com

പ്രേക്ഷകർക്ക് വിശ്വസനീയമായി തോന്നുന്ന തരത്തിൽ കഥാപാത്രത്തെ അവതരിപ്പിക്കാനായിരുന്നു ശ്രമമെന്നും താരം കൂട്ടിച്ചേർത്തു.

തന്റെ പുതിയ സിനിമാ വിശേഷങ്ങളും അശ്വതി അഭിമുഖത്തിൽ പങ്കുവെച്ചു. ‘ഈ വർഷം തുടങ്ങുമ്പോൾ തന്നെ ആദ്യം ബേസിൽ ജോസഫ് – ടോവിനോ തോമസ് ചിത്രം ‘അതിരടിയിൽ’ അഭിനയിച്ചു.

അശ്വതി ചന്ദ്, അനശ്വര രാജൻ, Photo: Aswathy chand/ Facebook

ഞാൻ ടൊവിനോ-ബേസിൽ ഫാൻ ആണ്. അതുകൊണ്ടുതന്നെ അവരുടെ ഒരു പ്രോജക്ടിലേക്ക് വിളിക്കുക എന്നതുതന്നെ എനിക്ക് സന്തോഷം നൽകുന്ന കാര്യമാണ്,’ അശ്വതി പറഞ്ഞു.

മിന്നൽ മുരളിയുടെ തിരക്കഥാകൃത്തായ അരുൺ ആണ് അതിരടിയുടെ സംവിധായകൻ എന്നും താരം പറഞ്ഞു.

‘ഞങ്ങൾക്ക് കോളേജ് കാലഘട്ടം മുതലേ അറിയാം. ഒപ്പം, ടൊവിനോയുടെ സുഹൃത്തുക്കളായി അഭിനയിക്കുന്നവർ മുഴുവനും എന്റെ ചൈൽഡ്ഹുഡ് സുഹൃത്തുക്കളാണ്. അതുകൊണ്ട് ആ സെറ്റും അത്രയധികം കംഫർട്ടബിളായിരുന്നു,’ അശ്വതി പറഞ്ഞു.

സിനിമാ രംഗത്ത് കൂടുതൽ സജീവമാകാനുള്ള ആഗ്രഹവും താരം പങ്കുവെച്ചു. ‘ഏപ്രിൽ മാസം ഞാൻ അഭിനയിച്ച സിനിമ വാഴ 2 നൂറുകോടി ക്ലബ്ബിൽ കയറി.

ഇനിയും നല്ല സിനിമകളുടെ ഭാഗമാവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഈ യാത്ര തുടരുന്നത്,’അശ്വതി ചന്ദ് പറഞ്ഞു.

Content Highlight: Aswathi Chand recalls the experience of playing the role of Anaswara Rajan’s mother

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.