ഗുവാഹത്തി: അസമിലെ ബംഗ്ലാദേശി മുസ്ലിംങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബിശ്വ ശര്‍മയുടെ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ ആക്ടിവിസ്റ്റുകളും അഭിഭാഷകരും രംഗത്തെത്തി.
ഗുവാഹത്തി: അസമിലെ ബംഗ്ലാദേശി മുസ്ലിംങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. ബിശ്വ ശര്‍മയുടെ വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ ആക്ടിവിസ്റ്റുകളും അഭിഭാഷകരും രംഗത്തെത്തി.
വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് അദ്ദേഹം വര്‍ഗീയ പരാമര്‍ശം നടത്തിയത്.
‘ അവരെ (മിയാ വിഭാഗത്തെ) കഷ്ടപ്പെടുത്തുക എന്നതാണ് തന്റെ ജോലി’ എന്ന് മുഖ്യമന്ത്രി പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ രേഖപ്പെടുത്തുന്നു.
ഈ വിഭാഗത്തില്‍പെട്ട തൊഴിലാളികള്‍ക്ക് അര്‍ഹമായ കൂലി നല്‍കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. റിക്ഷാ കൂലി അഞ്ച് രൂപയാണെങ്കില്‍ നാല് രൂപ മാത്രം നല്‍കിയാല്‍ മതിയെന്നും ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ മാത്രമേ അവര്‍ അസം വിടുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടനാ പദവിയിലിരിക്കുന്ന ഒരാള്‍ ഇത്തരത്തില്‍ വിദ്വേഷ പ്രസംഗം നടത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും പ്രതിഷേധക്കാര്‍ ആരോപിച്ചു.
ഹര്‍ഷ് മന്ദര്‍ അടക്കമുള്ള ആക്റ്റിവിസ്റ്റുകളും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് പോലുള്ള സംഘടനകളുമാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്.
സംസ്ഥാനത്തെ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കുമ്പോള്‍ നാല് മുതല്‍ അഞ്ച് ലക്ഷം വരെ മിയ വോട്ടര്‍മാരെ ഇല്ലാതാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അവര്‍ വോട്ട് ചെയ്യുന്നതില്‍ നിന്ന് തടയുന്നതിനായി ബി.ജെ.പി ക്രമീകരണങ്ങള്‍ നടത്തിയിട്ടുടെന്നും അദ്ദേഹം പരാമര്‍ശം നടത്തി.
Content Highlight: Assam CM threatens to ‘file 100 cases’ against Harsh Mander after complaint against ‘Miya’ remarks