| Friday, 2nd May 2025, 4:07 pm

ലാലേട്ടന്റെ സാഗർ കോട്ടപ്പുറവും ‌സ്റ്റേജിലെ അയ്യപ്പ ബൈജുവുമല്ലാതെ പുതുമയുള്ളൊരു കുടിയനാകണം എന്ന ചലഞ്ചിലാണ് ആ സിനിമ ചെയ്തത്: ആസിഫ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഥാപാത്രങ്ങളിലെ തെരഞ്ഞെടുപ്പുകളെ കുറിച്ച് സംസാരിക്കുകയാണ് ആസിഫ് അലി. ഏത് ഴോണറിലായാലും ഒരേപോലെയുള്ള കഥാപാത്രങ്ങൾ ചെയ്യില്ല എന്ന തീരുമാനം എടുത്തുവെന്നും തനിക്ക് പക്വത കൂടുന്നതിനനുസരിച്ച് ക്യാരക്ടർ സെലക്ഷനും മാറിയിട്ടുണ്ടെന്നും ആസിഫ് അലി പറയുന്നു.

മോഹൻലാലിന്റെ സാഗർ കോട്ടപ്പുറവും ‌സ്റ്റേജിലെ അയ്യപ്പ ബൈജുവുമല്ലാതെ പുതുമയുള്ളൊരു കുടിയനാകണം എന്ന ചലഞ്ച് ഏറ്റെടുത്താണ് അഡിയോസ് അമിഗോയിലെ കഥാപാത്രമായതെന്നും ലെവൽക്രോസ്സിലെ രഘു ആളുകളിൽ നിന്നെല്ലാം ഒറ്റപ്പെട്ടു ജീവിക്കുന്നയാളാണെന്നും ആസിഫ് പറയുന്നു. കിഷ്കിന്ധാ കാണ്ഡത്തിലെ അജയൻ ആകാൻ വലിയ പ്രയാസം വന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കിഷ്കിന്ധാ കാണ്ഡത്തിലെ കുഞ്ഞിന്റെ കാര്യത്തിലുള്ള അച്ഛന്റെ വേദന വളരെ ജനുവിൻ ആയി പ്രേക്ഷകർക്ക് ഫീൽ ചെയ്‌തത് താനൊരു അച്ഛനായത് കൊണ്ടു കൂടിയാണെന്നും പല സീനുകളും അഭിനയിക്കുമ്പോൾ ഉള്ളിൽ വിങ്ങൽ തോന്നിയെന്നും ആസിഫ് കൂട്ടിച്ചേർത്തു. വനിതാ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഏത് ഴോണറിലായാലും തുടർച്ചയായി കഥാപാത്രങ്ങൾ ചെയ്യില്ല എന്ന തീരുമാനം എടുത്തു. പിന്നെ എനിക്ക് പക്വത കൂടുന്നതിനനുസരിച്ച് ക്യാരക്ടർ സെലക്ഷനും മാറിയിട്ടുണ്ട്.

ലാലേട്ടന്റെ സാഗർ കോട്ടപ്പുറവും ‌സ്റ്റേജിലെ അയ്യപ്പ ബൈജുവുമല്ലാതെ പുതുമയുള്ളൊരു കുടിയനാകണം എന്ന ചലഞ്ച് ഏറ്റെടുത്താണ് അഡിയോസ് അമിഗോയിലെ കഥാപാത്രമായത്. ലെവൽക്രോസ്സിലെ രഘു ആളുകളിൽ നിന്നെല്ലാം ഒറ്റപ്പെട്ടു ജീവിക്കുന്നയാളാണ്. കിഷ്കിന്ധാ കാണ്ഡത്തിലെ അജയൻ ആകാൻ വലിയ പ്രയാസം വന്നില്ല.

കുഞ്ഞിന്റെ കാര്യത്തിലുള്ള അച്ഛന്റെ വേദന വളരെ ജനുവിൻ ആയി പ്രേക്ഷകർക്ക് ഫീൽ ചെയ്‌തത് ഞാനൊരു അച്ഛനായത് കൊണ്ടു കൂടിയാണ്. പല സീനുകളും അഭിനയിക്കുമ്പോൾ ഉള്ളിൽ വിങ്ങൽ തോന്നി,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About His Film Selection

Latest Stories

We use cookies to give you the best possible experience. Learn more