| Saturday, 19th April 2025, 3:56 pm

ആ നടന്‍ അവിടെത്തന്നെയിരുന്നു, അതെനിക്ക് വലിയ സപ്പോര്‍ട്ടായിരുന്നു: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ആസിഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി.

നവാഗതനായ സേതുനാഥ് പദ്മകുമാര്‍ രചനയും സംവിധാനവും നിവഹിച്ച ഈ സിനിമയില്‍ നടന്‍ ജഗദീഷും ഒരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നീ സിനിമകളിലും ആസിഫിനൊപ്പം ജഗദീഷ് അഭിനയിച്ചിരുന്നു.

ആഭ്യന്തര കുറ്റവാളിയില്‍ ആസിഫിന്റെ എതിര്‍ഭാഗം വക്കീലായിട്ടാണ് അദ്ദേഹം എത്തുന്നത്. ഇപ്പോള്‍ മൈല്‍ സ്‌റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്‍ ജഗദീഷിനൊപ്പം ആഭ്യന്തര കുറ്റവാളിയില്‍ അഭിനയിച്ചതിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ആസിഫ് അലി.

ആഭ്യന്തര കുറ്റവാളി സിനിമയുടെ ഷൂട്ടിന്റെ ഇടയില്‍ എന്റെ ക്ലോസ് ഷോട്ട് എടുക്കുമ്പോഴും ജഗദീഷേട്ടന്‍ എവിടെയും പോകാതെ അവിടെ തന്നെ ഇരിക്കും. അത് എനിക്ക് അദ്ദേഹം സപ്പോര്‍ട്ട് തരുന്നതാണ്.

ചില ഡയലോഗ് പറയുമ്പോള്‍ എതിര്‍ഭാഗം വക്കീലിനെ നോക്കി പേടിയോടെയുള്ള ചില റിയാക്ഷന്‍സ് ഞാന്‍ കൊടുക്കണം. ചേട്ടന്‍ അവിടെ ഇരിക്കുന്നില്ലെങ്കില്‍ പിന്നെ കസേരയെ നോക്കിയാകും ഞാന്‍ റിയാക്ഷന്‍ കൊടുക്കേണ്ടത്.

പക്ഷെ ജഗദീഷേട്ടന്‍ അവിടെ തന്നെ ഇരുന്നത് ഒരു നടന്‍ എന്ന നിലയില്‍ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അദ്ദേഹം ഞാന്‍ ഡയലോഗ് പറയുമ്പോള്‍ കൃത്യമായി റിയാക്ഷന്‍സ് തരുമായിരുന്നു.

എന്നെ നോക്കി പേടിപ്പിക്കേണ്ട ഇടത്ത് പേടിപ്പിച്ചു. സഹതാപത്തോടെ നോക്കേണ്ടയിടത്ത് സഹതാപത്തോടെ നോക്കി. ആ സമയത്തൊന്നും ചേട്ടന്‍ ഫ്രെയിമില്‍ ഇല്ല എന്നത് ഓര്‍ക്കണം,’ ആസിഫ് അലി പറയുന്നു.


Content Highlight: Asif Ali Talks About His Experience With Jagadish

Latest Stories

We use cookies to give you the best possible experience. Learn more