മലയാളത്തിലെ യുവതാരങ്ങളില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. 2009 ല്‍ ശ്യാമപ്രസാദിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഋതുവിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം അപൂര്‍വ്വരാഗം, ട്രാഫിക്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഒഴിമുറി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയില്‍ സജീവമാകുകയായിരുന്നു. പിന്നീട് 2016 ല്‍ പുറത്തിറങ്ങിയ അനുരാഗ കരിക്കിന്‍ വെള്ളം, സണ്‍ഡേ ഹോളിഡേ, ബി.ടെക്, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയ ചിത്രങ്ങളിലൂടെ ആസിഫ് മലയാള സിനിമയില്‍ തന്റെ സ്ഥാനം അരക്കിട്ട് ഉറപ്പിച്ചു.
തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ സിനിമാ പ്രേക്ഷകര്‍ ഇന്നും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് 2024ല്‍ പുറത്തിറങ്ങിയ ആസിഫ് അലിയുടെ അഡിയോസ് അമിഗോസ്. നഹാസ് നസര്‍ സംവിധാനം ചെയ്ത് ആസിഫ് അലിക്കൊപ്പം സുരാജ് വെഞ്ഞാറമൂട് പ്രധാനവേഷത്തിലെത്തിയ ചിത്രം താരത്തിന്റെ കരിയറിലെ തന്നെ വ്യത്യസ്ത റോളുകളിലൊന്നായിരുന്നു. പ്രിന്‍സ് പോള്‍ കുര്യന്‍ എന്ന യുവാവായിട്ടായിരുന്നു ചിത്രത്തില്‍ ആസിഫ് പ്രത്യക്ഷപ്പെട്ടിരുന്നത്.
അഡിയോസ് അമിഗോസിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായ ഒരനുഭവത്തെക്കുറിച്ച് ആസിഫ് അലി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
‘അഡിയോസ് അമിഗോസേ് എന്ന് പറഞ്ഞ ചിത്രത്തില്‍ ഞാനും സുരാജേട്ടനുമായി അഭിനിയിച്ചിരുന്നത്. എന്റെ തലയുടെ രണ്ട് സൈഡിലും ഷേവ് ചെയ്ത് കഷണ്ടിയുള്ള രൂപത്തിലാണ് ആ കഥാപാത്രം ചെയ്തത്. വൈറ്റില ഹബ്ബില്‍ ഷൂട്ട് ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. ഫസ്റ്റ് ഷോട്ട് കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ ഒരാള്‍ അവിടെ നിന്നിട്ട് എടാ ആസിഫ് അലിയെ വിഗ്ഗില്ലാതെ കണ്ടു എന്ന് പറയുന്നത് ഞാന്‍ കേട്ടു.
ആദ്യം കേട്ടപ്പോള്‍ ചേട്ടാ ഇത് ഷേവ് ചെയ്തതാണെന്ന് എനിക്ക് പറയണം എന്നുണ്ടായിരുന്നു. പക്ഷേ ആ മുന്‍ധാരണ ഒരു രസമാണ്. കാരണം ഇയാളെന്താണെന്ന് ആര്‍ക്കും മനസിലാവില്ല. അങ്ങനെ തന്നെ തുടരട്ടെ,’ ആസിഫ് അലി പറഞ്ഞു.
രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ടിക്കിടാക്കയാണ് ആസിഫിന്റെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ജോണ്‍ ഡെന്‍വര്‍ എന്ന കഥാപാത്രമായി താരം വേഷമിടുന്ന ചിത്രം, ആസിഫിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ക്യാന്‍വാസിലാണ് ഒരുങ്ങുന്നത്.
Content Highlight: Asif ali talks about his experience in Adios amigos set
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.