സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് ആസിഫ് അലി. കഴിഞ്ഞ 15 വര്‍ഷത്തില്‍ അധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് അദ്ദേഹം. 2009ല്‍ ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. എന്നാല്‍ മികച്ച നിരവധി കഥാപാത്രങ്ങള്‍ ചെയ്തിട്ടും ഒരു സമയത്ത് ആസിഫ് അലി ചിത്രങ്ങള്‍ പ്രതീക്ഷിച്ച വിജയം നേടിയിരുന്നില്ല.
അതേസമയം തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024. തുടര്‍ച്ചയായി ആസിഫ് അലി ചിത്രങ്ങള്‍ തിയേറ്ററില്‍ പോസിറ്റീവായ അഭിപ്രായങ്ങളായിരുന്നു നേടിയത്. ഈ വര്‍ഷമാദ്യമിറങ്ങിയ രേഖാചിത്രവും ബ്ലോക്ക്ബസ്റ്ററായിരുന്നു.
മുമ്പ് തന്റെ ഡബ്ബിങ്ങില്‍ ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പറയുകയാണ് ആസിഫ് അലി. മമ്മൂട്ടിയാണ് ഈ കാര്യം തന്നോട് പറയുന്നതെന്നും അദ്ദേഹം അത് ഡബ്ബിങ്ങ് ബൂത്തിലേക്ക് വിളിച്ച് മനസിലാക്കി തന്നുവെന്നും ആസിഫ് പറയുന്നു.
‘എനിക്ക് മുമ്പ് ഡബ്ബിങ്ങിന്റെ കാര്യത്തില്‍ ചെറിയ പ്രശ്‌നം ഉണ്ടായിരുന്നു. ഞാന്‍ ഡബ്ബിങ്ങിന്റെ സമയത്ത് ഒരുപാട് ഷൗട്ട് ചെയ്യുമായിരുന്നു. ഞാന്‍ എന്റെ രണ്ടാമത്തെയോ മൂന്നാമത്തെയോ സിനിമ ചെയ്യുന്ന സമയത്താണ് മമ്മൂക്ക സിനിമ കണ്ടിട്ട് ഡബ്ബിങ്ങിനെ കുറിച്ച് പറയുന്നത്.
അദ്ദേഹം പറഞ്ഞത് ‘എടാ നീ ഡബ്ബിങ്ങില്‍ ഒന്ന് ശ്രദ്ധിക്കണം’ എന്നായിരുന്നു. പിന്നീട് അദ്ദേഹം ഡബ്ബ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഡബ്ബിങ് ബൂത്തിലേക്ക് വിളിപ്പിച്ചു. അവിടെ വെച്ച് എങ്ങനെ ഡബ്ബ് ചെയ്യണമെന്ന് അദ്ദേഹം എക്‌സ്‌പ്ലെയിന്‍ ചെയ്ത് തരികയും ചെയ്തു.
Content Highlight: Asif Ali Talks About Dubbing And Mammootty