| Wednesday, 16th April 2025, 4:34 pm

അത്തരം കാര്യങ്ങളിലാണ് എനിക്ക് പേടി, ഇതിലൊന്നും ഞാൻ സന്തോഷം കണ്ടെത്തുന്നില്ല: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. ഋതു എന്ന സിനിമയിലൂടെയാണ് ആസിഫ് അലി സിനിമയിലേക്ക് എത്തിയത്. അതിനുശേഷം നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ട് ആസിഫ് അലി. ആഭ്യന്തര കുറ്റവാളിയാണ് ആസിഫിൻ്റെ പുറത്തിറങ്ങാൻ പോകുന്ന ചിത്രം.

ഇപ്പോൾ ഫാൻസിനെ എങ്ങനെയാണ് പരിപോഷിപ്പിക്കുന്നത് എന്നതിനോട് പ്രതികരിക്കുകയാണ് ആസിഫ് അലി.

ഫാൻസിന് വേണ്ടി താനൊന്നും ചെയ്യാറില്ലെന്നും തനിക്ക് ശരിക്കും ഇങ്ങനെയുള്ള കാര്യങ്ങളോടാണ് പേടിയെന്നും ആസിഫ് അലി പറയുന്നു. ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ തലയിൽ വെച്ചു തരുമെന്നും ഇതൊന്നും അറിഞ്ഞുകൊണ്ട് ചെയ്യുന്നതോ ഇങ്ങനത്തെ ഒരു സ്വഭാവക്കാരനോ ഒന്നുമല്ല താനെന്നും എപ്പോൾ വേണമെങ്കിലും ഇത് പൊളിയാവുന്നതാണെന്നും ആസിഫ് അലി പറഞ്ഞു.

അങ്ങനത്തെ കാര്യങ്ങളിലൊന്നും ഞാൻ സന്തോഷം കണ്ടെത്തുന്നില്ലെന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. ഒർജിനൽസിനോട് സംസാരിക്കുകയായിരുന്നു ആസിഫ് അലി.

‘ഞാനൊന്നും ചെയ്യാറില്ല. ഞാനിതൊന്നും കാണാറുമില്ല. എനിക്ക് ശരിക്കും ഇങ്ങനെയുള്ള കാര്യങ്ങളോടാണ് പേടി. ആവശ്യമില്ലാത്ത കുറെ കാര്യങ്ങൾ തലയിൽ വെച്ചു തരും. ‘ഹേറ്റേഴ്സില്ലാത്ത നടൻ, എല്ലാവരോടും നന്നായിട്ട് പെരുമാറുന്നവൻ’ എന്നൊക്കെ. ഇതൊന്നും അറിഞ്ഞുകൊണ്ട് ചെയ്യുന്നതോ ഇങ്ങനത്തെ ഒരു സ്വഭാവക്കാരനോ ഒന്നുമല്ല.

എപ്പോൾ വേണമെങ്കിലും ഇത് പൊളിയാവുന്നതാണ്. അങ്ങനത്തെ കാര്യങ്ങളിലൊന്നും ഞാൻ സന്തോഷം കണ്ടെത്തുന്നില്ല,’ ആസിഫ് അലി പറയുന്നു.

ആസിഫ് അഭിനയിച്ച കഴിഞ്ഞ വർഷം പുറത്തിറങ്ങിയ കിഷ്കിന്ധാ കാണ്ഡം, ഈ വർഷം പുറത്തിറങ്ങിയ രേഖാചിത്രം എന്നിവ സൂപ്പർഹിറ്റുകളായിരുന്നു.

പുറത്തിറങ്ങാൻ പോകുന്ന ആഭ്യന്തര കുറ്റവാളിയിൽ തുളസി, ശ്രേയാ രുക്മിണി എന്നിവരാണ് ചിത്രത്തിലെ നായികമാരായെത്തുന്നത്. ജഗദീഷ്, ഹരിശ്രീ അശോകൻ,  ജഗദീഷ്, ഹരിശ്രീ അശോകൻ, സിദ്ധാർഥ് ഭരതൻ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ.

Content Highlight: Asif Ali talking about Fans

Latest Stories

We use cookies to give you the best possible experience. Learn more