മലയാളത്തില്‍ ഒന്നിന് പിന്നാലെ ഒന്നായി ഗംഭീര പ്രൊജക്ടുകള്‍ ചെയ്ത് സിനിമാപ്രേമികളുടെ ഇഷ്ടം സ്വന്തമാക്കിയ നടനാണ് ആസിഫ് അലി. ഇടക്ക് ഫ്‌ളോപ്പ് സ്ട്രീക്കിലൂടെ കടന്നുപോയെങ്കിലും മികച്ച സിനിമകള്‍ ചെയ്ത് തന്റെ റേഞ്ച് വ്യക്തമാക്കാന്‍ ആസിഫിന് സാധിച്ചിട്ടുണ്ട്. ആസിഫിന്റെ സമകാലീനരായവര്‍ അന്യഭാഷയില്‍ തിളങ്ങുമ്പോള്‍ താരം മലയാളത്തില്‍ മാത്രം ശ്രദ്ധ നല്‍കുകയാണ്.
മലയാളത്തില്‍ മാത്രമാണ് താന്‍ കംഫര്‍ട്ടെന്നും അന്യഭാഷയില്‍ ഡയലോഗ് പറയാനുള്ള കോണ്‍ഫിഡന്‍സ് തനിക്കില്ലെന്നുമാണ് ഇതിന് ആസിഫ് അലി നല്‍കുന്ന ന്യായം. ഡയലോഗ് കാണാതെ പഠിച്ച് പറയാന്‍ തനിക്കാകില്ലന്നും മലയാളത്തില്‍ അതിന്റെ ഒരു ഫ്‌ളോയില്‍ വന്നുപോകുമെന്നും താരം പറഞ്ഞു. സുഹൃത്തുക്കളായ നടന്മാര്‍ തന്നെ അന്യഭാഷയില്‍ സജസ്റ്റ് ചെയ്യാറുണ്ടെന്നും ആസിഫ് പറയുന്നു.
ആസിഫ് അലി. Photo: Screengrab/ Cue Studio/ Youtube.com
പല സിനിമകളിലും കാസ്റ്റിങ് വരെയെത്തിയിട്ടും താന്‍ പിന്മാറിയിട്ടുണ്ടെന്നും പേടി കാരണമാണ് മറ്റ് ഭാഷയില്‍ പോകാത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലയാളത്തിലെ നടന്മാര്‍ക്ക് അന്യഭാഷയില്‍ ലഭിക്കുന്ന പ്രശംസ താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നും അപ്പോഴെല്ലാം നല്ല അഭിമാനം തോന്നുമെന്നും ആസിഫ് പറഞ്ഞു. കൈരളി ടി.വിയോട് സംസാരിക്കുകയായിരുന്നു താരം.
‘മലയാളത്തിലെ ആര്‍ട്ടിസ്റ്റുകള്‍ക്ക് തമിഴില്‍ കിട്ടുന്ന കൈയടികള്‍ വലുതാണ്. അത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഈയടുത്ത് കോയമ്പത്തൂരില്‍ ഷൂട്ടിന്റെ ഇടക്ക് ഒരു പടം കാണാന്‍ അവിടുത്തെ ഐമാക്‌സ് തിയേറ്ററില്‍ പോയി. അവിടെ വെച്ച് ഒരാളെ പരിചയപ്പെട്ടു. പുള്ളി സുരാജേട്ടനെക്കുറിച്ച് എന്നോട് ഒരുപാട് സംസാരിച്ചു.
സുരാജേട്ടന്റെ ഒരു തമിഴ് പടം അവിടെ വലിയ ഹിറ്റായിരുന്നു. പുള്ളിയുടെ പെര്‍ഫോമന്‍സ് കിടിലനാണെന്നൊക്കെ അയാള്‍ പറഞ്ഞപ്പോള്‍ എനിക്ക് അഭിമാനം തോന്നി. ‘നമ്മടെ പയ്യനാണ് ഇത്’ എന്ന് പറഞ്ഞു. നമ്മുടെ ആര്‍ട്ടിസ്റ്റുകളുടെ റേഞ്ച് വിചാരിച്ചതിലും വലുതാണ്. അതെല്ലാം ഇന്‍ഡസ്ട്രിക്ക് തന്നെ അഭിമാനിക്കാനുള്ള കാര്യം തന്നെയാണ്,’ ആസിഫ് അലി പറയുന്നു.
ഈ വര്‍ഷം ആസിഫിന്റേതായി ഇതുവരെ ഒരൊറ്റ സിനിമയും പുറത്തുവന്നിട്ടില്ല. ഒരു വര്‍ഷത്തിനടുത്തായി ടിക്കി ടാക്ക എന്ന ചിത്രത്തിന് വേണ്ടിയാണ് താരം സമയം മാറ്റിവെച്ചത്. രോഹിത് വി.എസ് ഒരുക്കുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടൈനറായാണ് ഒരുങ്ങുന്നത്. ജിസ് ജോയ് സംവിധാനം ചെയ്യുന്ന കോട്ടയം ബെല്‍റ്റിന്റെ ഷൂട്ടും പുരോഗമിക്കുകയാണ്.
Content Highlight: Asif Ali shares an experience from Tamilnadu that praising Suraj Venajaramoodu