| Saturday, 3rd May 2025, 4:27 pm

നിയമ പോരാട്ടത്തിനൊടുവിൽ ആസിഫ് അലി ചിത്രം 'ആഭ്യന്തര കുറ്റവാളി' തിയേറ്ററുകളിലേക്ക്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി നിയമപോരാട്ടങ്ങൾക്കൊടുവിൽ തിയേറ്ററുകളിലേക്ക്. ചിത്രത്തിന് കേരള ഹൈക്കോടതി നൽകിയ ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. മാസങ്ങളുടെ നിയമ പോരാട്ടങ്ങൾക്കൊടുവിലാണ് ആഭ്യന്തര കുറ്റവാളി തിയേറ്ററുകളിലേക്കെത്താൻ പോകുന്നത്. സിനിമയുടെ നിർമാണത്തിന് പണം വാങ്ങി കബളിപ്പിച്ചുവെന്ന ആരോപണത്തിനെത്തുടർന്നായിരുന്നു സിനിമയുടെ റിലീസ് സ്റ്റേ ചെയ്തത്.

ഇതിനുപിന്നാലെ ആരുടേയും കൈയിൽ നിന്ന് ചിത്രം നിർമ്മിക്കാൻ ഒരു തുകയും മേടിച്ചിട്ടില്ല എന്ന് നിർമ്മാതാവ് നൈസാം സലാം വ്യക്തമാക്കിയിരുന്നു. പിന്നീടാണ് നൈസാം സലാം സുപ്രീം കോടതിൽ നിന്നും സ്റ്റേ ഉത്തരവ് വാങ്ങിയത്.

നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം നിർമ്മിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്.

സുപ്രീം കോടതിയിൽ ആഭ്യന്തര കുറ്റവാളി നിർമ്മാതാവ് നൈസാം സലാമിന് വേണ്ടി അഡ്വ:ഉമാ ദേവി, അഡ്വ: സുകേഷ് റോയ്, അഡ്വ: മീര മേനോൻ എന്നിവരാണ് ഹാജരായത്.

കിഷ്കിന്ധാകാണ്ഡം, രേഖാചിത്രം എന്നീ സൂപ്പർഹിറ്റ് സിനിമകൾക്ക് ശേഷം ആസിഫ് അലി നായകനായി എത്തുന്ന ചിത്രമാണ് ആഭ്യന്തര കുറ്റവാളി. റിയലിസ്റ്റിക് കോമഡി ഫാമിലി എന്റർടൈയ്നർ ജോണറിൽ ഒരുങ്ങുന്ന സിനിമ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സേതുനാഥ് പത്മകുമാർ ആണ്. ഇന്ത്യയിലെ തിയേറ്റർ വിതരണം ഡ്രീം ബിഗ് ഫിലിംസും വിദേശത്ത്‌ ഫാർസ് ഫിലിംസും ആണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്.

ആസിഫ് അലിയുടെ തന്നെ ഇറങ്ങാൻ പോകുന്ന ചിത്രം സർക്കീട്ട് ആണ്. താമർ ഒരുക്കുന്ന ചിത്രത്തിൽ ദിവ്യ പ്രഭയാണ് നായിക. പൂർണമായും ഗൾഫ് രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമ 40 ദിവസങ്ങൾ കൊണ്ടാണ് ചിത്രീകരണം പൂർത്തിയാക്കിയത്. ചിത്രം മെയ് എട്ടിന് തിയേറ്ററുകളിലെത്തും.

Content Highlight: Asif Ali’s film ‘Abhyanthara Kuttavali’ hits theaters after legal battle

We use cookies to give you the best possible experience. Learn more