| Monday, 21st April 2025, 4:51 pm

സ്ത്രീകളുടെയും പുരുഷന്മാരുടെയും കേസ് ഡീല്‍ ചെയ്യുമ്പോള്‍ ഉള്ള വ്യത്യാസത്തെയാണ് ഈ സിനിമ അഡ്രസ് ചെയ്യുന്നത്: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കഴിഞ്ഞ 15 വര്‍ഷമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതുവിലൂടെയാണ് ആസിഫ് തന്റെ സിനിമാജീവിതം ആരംഭിക്കുന്നത്. കരിയറിന്റെ തുടക്കത്തില്‍ തന്നെ മികച്ച സംവിധായകരുടെ സിനിമകളില്‍ ആസിഫ് ഭാഗമായിരുന്നു. തുടര്‍പരാജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി മികച്ച തിരിച്ചു വരവ് നടത്തിയ വര്‍ഷമായിരുന്നു 2024.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത് ബാഹുല്‍ രമേശിന്റെ രചനയില്‍ പുറത്തിറങ്ങിയ
കിഷ്‌കിന്ധാ കാണ്ഡം കേരളത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ രേഖാചിത്രവും സൂപ്പര്‍ ഹിറ്റായിരുന്നു.

സേതുനാഥ് പത്മകുമാറിന്റെ സംവിധാനത്തില്‍ ആസിഫ് അലി നായകാനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ജഗദീഷ്, ഹരിശ്രീ അശോകന്‍, പ്രേംകുമാര്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേംനാഥ്, ശ്രേയ രുക്മിണി, ആവേശം ഫെയിം നീരജ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജ ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പുരുഷന്മാര്‍ സമൂഹത്തില്‍ അനുഭവിക്കുന്ന ചില പ്രശ്‌നങ്ങളാണ് സിനിമ സംസാരിക്കുന്നതെന്ന് സംവിധായകനും അഭിനേതാക്കളും പറഞ്ഞിരുന്നു.

സ്ത്രീകളെ പറ്റി പറയുമ്പോളും പുരുഷന്മാരെ പറ്റി പറയുമ്പോഴും രണ്ട് രീതിയിലുള്ള ഇംപാക്റ്റാണ് ഉണ്ടാകുന്നതെന്നും സ്ത്രീകളുടെ കേസ് ഡീല്‍ ചെയ്യുന്നതില്‍ നിന്ന് പുരുഷന്മാരുടെ കേസ് ഡീല്‍ ചെയ്യുമ്പോള്‍ ഉള്ള വ്യത്യാസം തുടങ്ങിയ കാര്യങ്ങളാണ് സിനിമയുടെ ബേസിക് പ്ലോട് എന്നും ആസിഫ് അലി പറയുന്നു. സിനിമ വരുമ്പോള്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നമ്മള്‍ പുരുഷന്മാരുടേത് പറയുമ്പോള്‍ ഉണ്ടാകുന്നതും സ്ത്രീകളെ പറ്റി പറയുമ്പോഴും ഉണ്ടാകുന്നത് രണ്ടും രണ്ട് രീതിയിലുള്ള ഇംപാക്റ്റാണ്. പേര് പുറത്ത് പറയാനോ ചിത്രം പുറത്ത് വിടാനോ പറ്റാത്ത നിയമത്തിലുള്ള വ്യത്യാസം മുതല്‍ സ്ത്രീകളുടെ പുരുഷന്മാരുടെയും കേസ് ഡീല്‍ ചെയ്യുമ്പോള്‍ ഉള്ള വ്യത്യാസത്തെ വരെ അഡ്രസ് ചെയ്യുന്ന രീതിയിലാണ് ഈ സിനിമയുടെ ഒരു ബേസിക് പ്ലോട്ട് പോകുന്നത്. ആ ഒരു വ്യത്യാസം അല്ലെങ്കില്‍ അത് പറയുമ്പോള്‍ സ്വാഭവികമായി ഉണ്ടാകുന്ന കുറെ പ്രശ്‌നങ്ങള്‍ ഞാന്‍ പ്രതീക്ഷിക്കുന്നുണ്ട്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: Asif ali about his new film Abhyanthara Kuttavaali.

We use cookies to give you the best possible experience. Learn more