ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരിം കോമിന് വെള്ളി
Asian Championship 2021
ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരിം കോമിന് വെള്ളി
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 30th May 2021, 8:48 pm

ദുബായ്: ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോമിന് വെള്ളി. 51 കിലോ വിഭാഗം ഫൈനലില്‍ മേരി കോം കസഖ്സ്ഥാന്റെ നാസിം കിസാബായെയായിരുന്നു നേരിട്ടത്.

3-2 നാണ് കസ്ഖ്സ്ഥാന്‍ താരം നാസിം കിസാബ ജയിച്ചത്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലെ മേരി കോമിന്റെ എഴാമത്തെ മെഡലാണിത്. അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയുമാണ് താരത്തിന് ഇതുവരെ ലഭിച്ചത്.

വ്യാഴാഴ്ച നടന്ന സെമി ഫൈനലില്‍ മേരി മംഗോളിയയുടെ ലുറ്റ്സായ്ഖാന്‍ അല്‍റ്റാന്‍സെങിനെ തോല്‍പ്പിച്ചായിരുന്നു ഫൈനലില്‍ കയറിയത്.

തിങ്കളാഴ്ച നടക്കുന്ന പുരുഷ താരങ്ങളുടെ ഫൈനലുകളില്‍ അമിത് പാംഗല്‍ (52 കിലോ), ശിവ ഥാപ്പ (64 കിലോ), സന്‍ജീത് (91 കിലോ) എന്നിവരും മത്സരിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Asian Boxing Championship 2021 Final  Mary Kom win silver