പാകിസ്ഥാനും യു.എ.ഇയുമായുള്ള മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ യു.എ.ഇ പാകിസ്ഥാനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നിലവില്‍ പാകിസ്ഥാന്റെ ബാറ്റിങ് അവസാനിച്ചപ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സാണ് ടീം സ്വന്തമാക്കിയത്.
അവസാന ഘട്ടത്തില്‍ ഷഹീന്‍ അഫ്രീദിയുടെ വെടിക്കെട്ട് ബാറ്റിങ് കരുത്തിലാണ് പാകിസ്ഥാന്‍ യു.എ.ഇയ്‌ക്കെതിരെ തരക്കേടില്ലാത്ത സ്‌കോറിലെത്തിയത്. 14 പന്തില്‍ നിന്ന് രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 29 റണ്‍സാണ് താരം നേടിയത്. മാത്രമല്ല ടീമിന് വേണ്ടി ഫഖര്‍ സമാന്‍ 36 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 50 റണ്‍സ് നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഘ 20 റണ്‍സിനാണ് മടങ്ങിയത്.
UAE were exceptional with the ball, having applied the brakes every-so-often to restrict 🇵🇰 to a middling score.
But in a knockout clash, will Pakistan’s bowlers diplay their class and defend the target?#PAKvUAE#DPWorldAsiaCup2025#ACCpic.twitter.com/tly3OFxlgp
അതേസമയം പാകിസ്ഥാന് വമ്പന്‍ തിരിച്ചടി നല്‍കിക്കൊണ്ടാണ് യു.എ.ഇ മത്സരം തുടങ്ങിയത്. ഓപ്പണിങ് ഓവറിനെത്തിയ യു.എ.ഇയുടെ ജുനൈദ് സിദ്ദിഖ് പാക് ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാനെ തന്റെ അഞ്ചാം പന്തില്‍ പറഞ്ഞയച്ചാണ് തുടങ്ങിയത്. അഞ്ച് റണ്‍സിനാണ് താരം കൂടാരം കയറിയത്.
എന്നാല്‍ മൂന്നാം ഓവറില്‍ തിരിച്ചെത്തിയ ജുനൈദ് സയിം അയൂബിനെയും പൂജ്യം റണ്‍സിന് പുറത്താക്കി മിന്നും പ്രകടനം നടത്തി. മൊത്തം നാല് വിക്കറ്റുകള്‍ നേടി യു.എ.ഇയ്ക്ക് വേണ്ടി മിന്നും പ്രകടനമാണ് ജുനൈദ് കാഴ്ചവെച്ചത്.
താരത്തിന് പുറമെ സിമ്രന്‍ജീത് സിങ് മൂന്ന് വിക്കറ്റ് നേടിയും തിളങ്ങി. ശേഷിച്ച വിക്കറ്റ് നേടിയത് ധ്രുവ് പരാശരാണ്.
സഹിബ്സാദ ഫര്‍ഹാന്‍, സയിം അയൂബ്, ഫഖര്‍ സമാന്‍, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), ഖുല്‍ബാദിന്‍ ഷാ, ഹസന്‍ നവാസ്, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീദി, ഹാരിസ് റൗഫ്, അബ്രാ അഹമ്മദ്