2025 ഏഷ്യാ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ യു.എ.ഇക്കെതിരെ ടോസ് നേടി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തിലാണ് ഇന്ത്യ ഇറങ്ങുന്നത്. ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഇന്ത്യ യു.എ.ഇയെ നേരിടാനൊരുങ്ങുന്നത്.
എന്നാല്‍ മത്സരത്തിലെ പ്ലെയിങ് ഇലവന്‍ പുറത്ത് വിട്ടപ്പോള്‍ ആരാധര്‍ ആവേശത്തോട് കാത്തിരുന്ന പേരായിരുന്നു സഞ്ജു സാംസണിന്റേത്. ഇപ്പോള്‍ ഇന്ത്യയ്ക്ക് വേണ്ടി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റോളില്‍ ഇറങ്ങിയിരിക്കുകയാണ്. ഓപ്പണിങ് സ്ഥാനത്ത് താരത്തിന്റെ പേര് ഉണ്ടാകുമെന്ന് കരുതിയെങ്കിലും വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും അഭിഷേക് ശര്‍മയുമാണ് ഇന്ത്യക്ക് തുടക്കം നല്‍കുക.