ഏഷ്യാ കപ്പില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനും ഒമാനും തമ്മില്‍ ഏറ്റുമുട്ടാനിരിക്കുകയാണ്. ഗ്രൂപ്പ് എയില്‍ പാകിസ്ഥാന്റെയും ഒമാന്റെയും ആദ്യ മത്സരമാണിത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ നിലവില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്.
സല്‍മാന്‍ അലി ആഘയുടെ നേതൃത്വത്തിലാണ് പാകിസ്ഥാന്‍ കളത്തിലിറങ്ങുന്നത്. അതേസമയം ഏഷ്യാ കപ്പില്‍ ആദ്യമായാണ് ഒമാന്‍ കളിക്കുന്നത്. ജതീന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലാണ് ഒമാന്‍ കളത്തിലെത്തുന്നത്.
ഇന്ത്യയും യു.എ.ഇയും തമ്മില്‍ ഏറ്റുമുട്ടിയ പിച്ചിലാണ് പാകിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തത്. ഇന്ത്യ ടോസ് നേടി ബൗളിങ്ങായിരുന്നു തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ഈ പിച്ചില്‍ ബാറ്റ് ചെയ്ത് വമ്പന്‍ സ്‌കോറിലെത്താനാണ് പാകിസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്.
ടോപ്പ് ഓര്‍ഡറിലെ മികച്ച ബാറ്റിങ് കരുത്തും സ്പിന്‍ സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാരുമാണ് പാകിസ്ഥാന്‍ ഇലവന്‍ന്റെ പ്രത്യേകത. പുതിയ ക്യാപ്റ്റന്റെ കീഴില്‍ ഒമാന് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ മെന്‍ ഇന്‍ ഗ്ലീനിന് സാധിക്കും.