ചൈനാമാന്‍ ഇഫക്ടില്‍ യു.എ.ഇ; ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വമ്പന്‍ ബൗളിങ് അറ്റാക്ക്!
Sports News
ചൈനാമാന്‍ ഇഫക്ടില്‍ യു.എ.ഇ; ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ വമ്പന്‍ ബൗളിങ് അറ്റാക്ക്!
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 10th September 2025, 9:00 pm

2025 ഏഷ്യാ കപ്പില്‍ യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള മത്സരം ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ്ങാണ് തെരഞ്ഞെടുത്തത്.

തുടര്‍ന്ന് ആദ്യം ബാറ്റിങ്ങിനിറങ്ങിയ യു.എ.ഇക്ക് വമ്പന്‍ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. നിലവില്‍ ഒമ്പത് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 50 റണ്‍സാണ് യു.എ.ഇ നേടിയത്. ഇന്ത്യയ്ക്ക് വേണ്ടി ആദ്യ വിക്കറ്റ് നേടിയത് ജസ്പ്രീത് ബുംറയാണ്. യു.എ.ഇയുടെ അലിഷാന്‍ ഷര്‍ഫുവിനെ 22 റണ്‍സിനെയാണ് ബുംറ യോര്‍ക്കറിലൂടെ പറഞ്ഞയച്ചത്.

സൊഹൈബ് ഖാനെ വരുണ്‍ ചക്രവര്‍ത്തി രണ്ട് റണ്‍സിനും പുറത്താക്കി. എന്നാല്‍ ഇന്ത്യ ഒളിച്ചുവെച്ച സൂപ്പര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവിന്റെ വരവില്‍ യു.എ.ഇക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. വിക്കറ്റ് കീപ്പര്‍ രാഹുല്‍ ചോപ്രയെ മൂന്ന് റണ്‍സിന് പുറത്താക്കിയ കുല്‍ദീപ് ക്യാപ്റ്റന്‍ മുഹമ്മദ് വസീമിനെ 19 റണ്‍സിനും കൂടാരത്തിലേക്ക് അയച്ചു. പിന്നീട് ഹര്‍ഷിദ് കൗഷിക്കിനെ രണ്ട് റണ്‍സിനും തന്റെ സ്പിന്‍ ബൗളിങ്ങില്‍ താരം കുരുക്കി. മൂന്ന് വിക്കറ്റും താരം ഒരോവറില്‍ നിന്നാണ് സ്വന്തമാക്കിയത്. എട്ടാം ഓവറിലായിരുന്നു ചൈനാമാന്‍ സ്പിന്നര്‍ അമ്പരപ്പിക്കുന്ന പ്രകടനം നടത്തിയത്.

Content Highlight: Asia Cup: Kuldeep Yadav In Great Performance Against UAE In Asia Cup