ടോസ് കടുവകള്‍ക്കാണെങ്കിലും വിജയം സിംഹങ്ങള്‍ക്ക്; ഡോമിനേഷന്‍ തുടരാന്‍ ഇന്ത്യ
Sports News
ടോസ് കടുവകള്‍ക്കാണെങ്കിലും വിജയം സിംഹങ്ങള്‍ക്ക്; ഡോമിനേഷന്‍ തുടരാന്‍ ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th September 2025, 8:15 pm

2025 ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ഇന്ത്യ ബാറ്റിങ്ങിന് ഇറങ്ങിയിരിക്കുകയാണ്. സൂപ്പര്‍ ഫോറിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ മികച്ച വിജയം സ്വന്തമാക്കിയ ഇന്ത്യ, ബംഗ്ലാദേശിനെതിരെയും മികച്ച വിജയം സ്വന്തമാക്കി ഫൈനലുറപ്പിക്കാനാണ് ഒരുങ്ങുന്നത്.

അതേസമയം അന്താരാഷ്ട്ര ടി-20യില്‍ 17 മത്സരങ്ങളില്‍ 16ഉം വിജയിച്ചാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കരുത്ത് കാണിച്ചത്. പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ വെറും ഒരെണ്ണം മാത്രം വിജയിച്ച ബംഗ്ലാ കടുവകള്‍ക്ക് ഇന്നത്തെ മത്സരം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ശുഭ്മന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, സഞ്ജു സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി ജസ്പ്രീത് ബുംറ

ബംഗ്ലാദേശ് പ്ലെയിങ് ഇലവന്‍

സെയ്ഫ് ഹസന്‍, തന്‍സിദ് ഹസന്‍, പര്‍വേസ് ഇമോന്‍, തൗഹിദ് ഹൃദയ്, ഷമീം ഹൊസൈന്‍, ജാക്കര്‍ അലി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷമീം ഹുസൈന്‍, മുഹമ്മദ് സൈഫുദ്ദീന്‍, റിഷാദ് ഹൊസൈന്‍, നസും അഹമ്മദ്, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍ സാക്കിബ്

Content Highlight: Asia Cup: India VS Bangladesh Live match Update