ഏഷ്യാ കപ്പില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ദുബായിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ബാറ്റിങ് പൂര്‍ത്തിയായപ്പോള്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. നിലവില്‍ ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക ഏഴ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 57 റണ്‍സാണ് നേടയത്. 22 പന്തില്‍ 34 റണ്‍സ് നേടിയ കുശാല്‍ മെന്‍ഡിസും ഏഴ് റണ്‍സ് നേടിയ കുശാല്‍ പെരേരയുമാണ് ക്രീസിലുള്ളത്.
അതേസമയം മത്സരത്തില്‍ ശ്രീലങ്കയ്ക്ക് വേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചത് നുവാന്‍ തുഷാരയാണ് റഹ്‌മാനുള്ള ഗുര്‍ബാസ് (14 റണ്‍സ്), സെദ്ദിഖുള്ള അടല്‍ (18 റണ്‍സ്), കരീം ജനത് (1 റണ്‍സ്), റാഷിദ് ഖാന്‍ (24) എന്നിവരെയാണ് താരം പുറത്താക്കിയത്. താരത്തിന് പുറമെ ദുനിത് വെല്ലാലഗെ, ദാസുന്‍ ശനക, ദുശ്മന്ത ചമീര എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Afghanistan’s rear guard brilliance takes them to 1️⃣6️⃣9️⃣
Put in to field first, 🇱🇰 exploited the new ball perfectly, but they were taken to the cleaners by Nabi’s belligerent knock. Will the 🇦🇫 spinners come to the party and make a match out of this?#SLvAFG#DPWorldAsiaCup2025pic.twitter.com/kWunPUMsEE
ബൗളിങ്ങില്‍ ചമീരക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. നാല് ഓവറില്‍ 50 റണ്‍സ് വഴങ്ങിയാണ് താരം ഒരു വിക്കറ്റ് നേടിയത്. മാത്രമല്ല 12.50 എന്ന മോശം എക്കേണമിയും താരം വഴങ്ങേണ്ടി വന്നു. ഇതോടെ ഒരു മോശം നേട്ടവും താരത്തിന് ടി-20 കരിയറില്‍ താരത്തിന്റെ എറ്റവും എക്‌സ്പന്‍സീവായ സ്‌പെല്ലാണിത്. അതേസമം ടി-20യില്‍ ലങ്കയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന മൂന്നമത്തെ താരമെന്ന നേട്ടം താരം മത്സരത്തില്‍ നിന്ന് തന്നെ നേടിയകുന്നു.
അതേസമയം അഫ്ഗാന് വേണ്ടി ഏഴാമനായി ഇറങ്ങിയ മുഹമ്മദ് നബിയാണ് അമ്പരപ്പിക്കുന്ന ബാറ്റിങ് പ്രകടനം കാഴ്ചവെച്ചത്. വെറും 22 പന്തില്‍ ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 60 റണ്‍സാണ് നബി അടിച്ചുകൂട്ടിയത്. 272.73 എന്ന മിന്നും സ്‌ട്രൈക്ക് റേറ്റിലായിരുന്നു നബി ആറാടിയത്.
19ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 137 റണ്‍സ് എന്ന നിലയിലായിരുന്നു അഫ്ഗാന് വേണ്ടി അവസാന ഓവറില്‍ അഞ്ച് സിക്‌സുകളാണ് നബി തലങ്ങും വിലങ്ങും പറത്തിയടിച്ചത്. ദുനിത് വെല്ലാലഗെയുടെ ഓവറിലായിരുന്നു നബി തന്റെ മാസ് അറ്റാക്കിങ് നടത്തി ആരാധകരെ ആവേശത്തിലാക്കിയത്. അതേസമയം ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ 23 പന്തില്‍ 24 റണ്‍സ് നേടി നബിക്ക് പിന്തുണ നല്‍തിയിരുന്നു.