ഏഷ്യാ കപ്പില്‍ ശ്രീലങ്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള വമ്പന്‍ മത്സരമാണ് നടക്കുന്നത്. ദുബായിലെ ഷെയ്ഖ് സയിദ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയത്തില്‍ കുറഞ്ഞ ഒന്നും അഫ്ഗാനിസ്ഥാന്‍ പ്രതീക്ഷിക്കുന്നില്ല. സൂപ്പര്‍ ഫോറിലേക്കുള്ള തങ്ങളുടെ സ്ഥാനം ഉറപ്പിക്കാന്‍ അഫ്ഗാനിസ്ഥാന് വിജയിച്ചേ മതിയാകൂ.
അതേസമയം മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. നിലവില്‍ രണ്ട് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 26 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ നേടിയത്. അറ്റാക്കിങ് ബാറ്റിങ്ങില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ തന്നെയാണ് റാഷിദ് ഖാന്‍ നേതൃത്വത്തില്‍ അഫ്ഗാനിസ്ഥാന്‍ ലക്ഷ്യം വെക്കുന്നത്.
Rashid has opted to bat first in their final group stage fixture! 🫡
Runs on the board could prove vital in this must-win game and he’ll be counting on his top order to fire. Can Thushara and Chameera strike upfront and put the brakes on? 💥#SLvAFG#DPWorldAsiaCup2025#ACCpic.twitter.com/5H3okG3Pd5
നിലവില്‍ സൂപ്പര്‍ ഫോറില്‍ ശ്രീലങ്ക തങ്ങളുടെ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ബി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തുള്ള ബംഗ്ലാദേശിന് സൂപ്പര്‍ ഫോറില്‍ ഇടം നേടണമെങ്കില്‍ അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുകയും വേണം. ഇതോടെ അഫ്ഗാനിസ്ഥാനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരം ഏറെ നിര്‍ണായകമാണ്.
ഗ്രൂപ്പ് എയില്‍ ഇന്ത്യയും പാകിസ്ഥാനമാണ് സൂപ്പര്‍ ഫോറില്‍ ഇടം നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ യു.എ.ഇയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ സൂപ്പര്‍ ഫോറിലേക്ക് കടന്നത്. ഇനി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇന്ത്യയും ഒമാനുമാണ് ഏറ്റുമുട്ടുക. നാളെ (വെള്ളി) ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് മത്സരം.