ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തുമെന്ന് മുന്‍ പാക് സൂപ്പര്‍ താരവും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഡയറക്ടറുമായ ആഖിബ് ജാവേദ്. ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ജാവേദിന്റെ പ്രസ്താവന.
‘ഏഷ്യാ കപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പോന്ന ടീമാണ് ഇത്. നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരമാണ് ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ പോരാട്ടം. എല്ലാ താരങ്ങള്‍ക്കും ഇതറിയാം.
ഞങ്ങളുടെ ടീമിന് ആരെയും തോല്‍പ്പിക്കാന്‍ സാധിക്കും. എല്ലാവരും തയ്യാറാണ്. രണ്ട് രാജ്യങ്ങളും (ഇന്ത്യയും പാകിസ്ഥാനും) തമ്മില്‍ ഇപ്പോള്‍ എന്ത് നടക്കുന്നു എന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്,’ ജാവേദ് പറഞ്ഞു.
നേരത്തെ ഏഷ്യാ കപ്പിനുള്ള പാകിസ്ഥാന്‍ ടീമിനെ പി.സി.ബി പ്രഖ്യാപിച്ചിരുന്നു. ആഘാ സല്‍മാനെ ക്യാപ്റ്റനാക്കി 17 അംഗ സ്‌ക്വാഡിനെയാണ് പാകിസ്ഥാന്‍ പ്രഖ്യാപിച്ചത്.
സീനിയര്‍ താരങ്ങളായ ബാബര്‍ അസമിനും മുഹമ്മദ് റിസ്വാനും ടീമില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസിനെതിരായ മോശം പ്രകടനമടക്കം കണക്കിലെടുത്താണ് ഇരുവരെയും ഉള്‍പ്പെടുത്താതിരുന്നത്.
ഏഷ്യ കപ്പിനുള്ള പാകിസ്ഥാന്‍ സ്‌ക്വാഡ്
സല്‍മാന്‍ അലി ആഘ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി, ഹസന്‍ നവാസ്, ഹുസൈന്‍ തലാത്ത്, ഖുഷ്ദില്‍ ഷാ, മുഹമ്മദ് ഹാരിസ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് വസീം ജൂനിയര്‍, സഹിബ്‌സാദ ഫര്‍ഹാന്‍, സയിം അയ്യൂബ്, സല്‍മാന്‍ മിര്‍സ, ഷഹീന്‍ ഷാ അഫ്രീദി, സൂഫിയാന്‍ മഖീം.
സെപ്റ്റംബര്‍ ഒമ്പതിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. പതിവ് തെറ്റിക്കാതെ ഇന്ത്യയും പാകിസ്ഥാനും ഇത്തവണയും ഒരേ ഗ്രൂപ്പില്‍ തന്നെയാണ്.
ഗ്രൂപ്പ് എ
ഗ്രൂപ്പ് ബി
സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി
സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്
സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി
സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്
സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി
സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്
സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി
സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്
സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്
സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി
Content Highlight: Asia Cup: Aaqib Javed on Pakistan’s potential