2025 ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ് പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ 15 അംഗ സ്‌ക്വാഡാണ് ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. പത്രസമ്മേളനത്തില്‍ ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് സ്‌ക്വാഡ് അനൗണ്‍സ് ചെയ്തത്.
ഇന്ത്യന്‍ ടെസ്റ്റ് ടീം നായകന്‍ ശുഭ്മന്‍ ഗില്ലാണ് സൂര്യയുടെ ഡെപ്യൂട്ടി. വിക്കറ്റ് കീപ്പര്‍ ബാറ്ററായി സഞ്ജു സാംസണ്‍ ടീമിനൊപ്പം ഇടം പിടിച്ചിട്ടുണ്ട്. ബാക്ക് അപ്പ് വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മയാണ് ടീമിനൊപ്പമുള്ളത്.
ഹര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍ എന്നിങ്ങനെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍മാരും റിങ്കു സിങ്, ശിവം ദുബെ തുടങ്ങിയ ഹാര്‍ഡ് ഹിറ്റര്‍മാരും സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.
സ്പിന്‍ ഓപ്ഷനുകളായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും പേസ് നിരയില്‍ കരുത്താകാനായി ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ എന്നിവരും ഏഷ്യാ കപ്പ് ലക്ഷ്യമിടുന്ന ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്.
അതേസമയം, യശസ്വി ജെയ്‌സ്വാള്‍, ശ്രേയസ് അയ്യര്‍, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് സ്‌ക്വാഡില്‍ ഇടം കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം നടന്ന ടി-20 ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്നിട്ടും സഞ്ജുവിന് ഒറ്റ മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. സബസ്റ്റിറ്റിയൂട്ട് ഫീല്‍ഡറുടെ റോളിലാണ് താരം കളത്തിലിറങ്ങിയത്. റിഷബ് പന്തായിരുന്നു ലോകകപ്പില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍.
ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയില്‍ റിഷബ് പന്തിന് പരിക്കേറ്റതോടെയാണ് സഞ്ജു ഏഷ്യാ കപ്പില്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായെത്തുന്നത്. ടി-20 ലോകകപ്പില്‍ പ്ലെയിങ് ഇലവന്റെ ഭാഗമാകാതെയാണ് ലോകചാമ്പ്യനായതെങ്കില്‍ ഏഷ്യാ കപ്പ് സഞ്ജുവിന് സ്വയം തെളിയിക്കാനുള്ള അവസരമാണ്.
എന്നാല്‍ വൈസ് ക്യാപ്റ്റന്റെ റോളില്‍ ശുഭ്മന്‍ ഗില്ലും സ്‌ക്വാഡിന്റെ ഭാഗമാകുമ്പോള്‍ ഇന്ത്യയുടെ ഓപ്പണിങ് കോമ്പിനേഷന്‍ എങ്ങനെയാകുമെന്ന് ആരാധകരില്‍ ആശങ്കയുണ്ട്. ഗില്ലിനെ വണ്‍ ഡൗണാക്കി അഭിഷേക് – സഞ്ജു എന്നിവര്‍ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമോ, അതോ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു നേരത്തെ കളിച്ച മൂന്നാം നമ്പറില്‍ ഇറങ്ങുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
സഞ്ജു സാംസണ്‍ – അഭിഷേക് ശര്‍മ
2024 ടി-20 ലോകചാമ്പ്യന്‍മാരായ ഇന്ത്യ തന്നെയാണ് ഏഷ്യാ കപ്പിലെ ഫേവറിറ്റുകളും. അടുത്ത വര്‍ഷം ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിന് മുമ്പുള്ള കര്‍ട്ടന്‍ റെയ്‌സര്‍ കൂടിയായിരിക്കും ഏഷ്യാ കപ്പ്.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, റിങ്കു സിങ്, ശിവം ദുബെ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, ഹര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്.
ഏഷ്യാ കപ്പില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യയുടെ സ്ഥാനം. പാകിസ്ഥാന്‍, യു.എ.ഇ, ഒമാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
സെപ്റ്റംബര്‍ പത്തിനാണ് ഇന്ത്യയുടെ ആദ്യ മത്സരം. യു.എ.ഇയാണ് എതിരാളികള്‍. സെപ്റ്റംബര്‍ 14ന് പാകിസ്ഥാനെതിരെയും 19ന് ഒമാനെതിരെയും ഇന്ത്യ കളത്തിലിറങ്ങും.
ഗ്രൂപ്പ് എ
ഗ്രൂപ്പ് ബി
സെപ്റ്റംബര്‍ 9 – അഫ്ഗാനിസ്ഥാന്‍ vs ഹോങ് കോങ് – അബുദാബി
സെപ്റ്റംബര്‍ 10 – ഇന്ത്യ vs യു.എ.ഇ- ദുബായ്
സെപ്റ്റംബര്‍ 11 – ഹോങ് കോങ് vs ബംഗ്ലാദേശ് – അബുദാബി
സെപ്റ്റംബര്‍ 12 – പാകിസ്ഥാന്‍ vs ഒമാന്‍ – ദുബായ്
സെപ്റ്റംബര്‍ 13 – ബംഗ്ലാദേശ് vs ശ്രീലങ്ക – അബു ദാബി
സെപ്റ്റംബര്‍ 14 – ഇന്ത്യ vs പാകിസ്ഥാന്‍ – ദുബായ്
സെപ്റ്റംബര്‍ 15 – യു.എ.ഇ vs ഒമാന്‍ – അബുദാബി
സെപ്റ്റംബര്‍ 15 – ശ്രീലങ്ക vs ഹോങ് കോങ് – ദുബായ്
സെപ്റ്റംബര്‍ 16 – ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 17 – പാകിസ്ഥാന്‍ vs യു.എ.ഇ – ദുബായ്
സെപ്റ്റംബര്‍ 18 – ശ്രീലങ്ക vs അഫ്ഗാനിസ്ഥാന്‍ – അബുദാബി
സെപ്റ്റംബര്‍ 19 – ഇന്ത്യ vs ഒമാന്‍ – അബുദാബി
Content Highlight: Asia Cup 2025: India Squad