2025 ഏഷ്യാ കപ്പില്‍ ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എ.ഇ ആണ് എതിരാളികള്‍.
ഇതിന് മുമ്പ് ഏഷ്യാ കപ്പില്‍ രണ്ട് തവണയാണ് ഇന്ത്യ യു.എ.ഇയെ നേരിട്ടത്. 2004ല്‍ ഏകദിന ഫോര്‍മാറ്റിലും 2016ല്‍ ടി-20യിലും. 2004ല്‍ 116 റണ്‍സിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ, 2016ല്‍ ഒമ്പത് വിക്കറ്റിനും വിജയിച്ചു.
2004 ഏഷ്യാ കപ്പില്‍ തങ്ങളുടെ ആദ്യ മത്സരമായിരുന്നു ഇന്ത്യ യു.എ.ഇക്കെതിരെ കളിച്ചത്. സമാനമായി മറ്റൊരു ഓപ്പണിങ് മാച്ചില്‍ ഇന്ത്യ ഇന്ന് യു.എ.ഇയെ നേരിടുകയാണ്. ഇത്തവണയും ജയത്തോടെ തന്നെ ക്യാമ്പെയ്ന്‍ ആരംഭിക്കാന്‍ തന്നെയാകും ഇന്ത്യയൊരുങ്ങുന്നത്.
ഏഷ്യാ കപ്പ് ചരിത്രത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരം പരാജയപ്പെട്ടത്. 28 വര്‍ഷം മുമ്പ് 1997ലാണ് ഇന്ത്യ തോല്‍വിയോടെ ഏഷ്യാ കപ്പ് ക്യാമ്പെയ്ന്‍ ആരംഭിച്ചത്. ആ എഡിഷനില്‍ ഫൈനലിലും ഇന്ത്യയ്ക്ക് തോല്‍വി രുചിക്കേണ്ടി വന്നിരുന്നു.
(വര്‍ഷം – എതിരാളികള്‍ – ഫലം എന്നീ ക്രമത്തില്‍)
1984 – ശ്രീലങ്ക – ജയം
1998 – ബംഗ്ലാദേശ് – ജയം
1990 – ബംഗ്ലാദേശ് – ജയം
1995 – ബംഗ്ലാദേശ് – ജയം
1997 – ശ്രീലങ്ക – തോല്‍വി
2000 – ബംഗ്ലാദേശ് – ജയം
2004 – യു.എ.ഇ – ജയം
2008 – ഹോങ് കോങ് – ജയം
2012 – ശ്രീലങ്ക – ജയം
2014 – ബംഗ്ലാദേശ് – ജയം
2016 – ബംഗ്ലാദേശ് – ജയം
2018 – ഹോങ് കോങ് – ജയം
2022 – പാകിസ്ഥാന്‍ – ജയം
2023 – പാകിസ്ഥാന്‍ – നോ റിസള്‍ട്ട്
ആദ്യ മത്സരം തോറ്റുകൊണ്ട് തുടങ്ങിയ 1997ല്‍ ശ്രീലങ്ക തന്നെയാണ് കലാശപ്പോരാട്ടത്തിലും ഇന്ത്യയെ തറപറ്റിച്ചത്. കൊളംബോയില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ലങ്കയുടെ വിജയം.
മുഹമ്മദ് അസറുദ്ദീന്‍ (102 പന്തില്‍ 81), സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ (67 പന്തില്‍ 53) ഇന്ത്യ ഉയര്‍ത്തിയ 240 റണ്‍സിന്റെ വിജയലക്ഷ്യം രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി, 79 പന്ത് ശേഷിക്കെ ടീം മറികടക്കുകയായിരുന്നു.
കിരീടവുമായി രണതുംഗയും ജയസൂര്യയും
മര്‍വന്‍ അട്ടപ്പട്ടു (101 പന്തില്‍ പുറത്താകാതെ 84), സനത് ജയസൂര്യ (52 പന്തില്‍ 63), ക്യാപ്റ്റന്‍ അര്‍ജുന രണതുംഗ (66 പന്തില്‍ പുറത്താകാതെ 62) എന്നിവരുടെ കരുത്തിലാണ് ലങ്ക അനായാസ വിജയം സ്വന്തമാക്കിയത്.
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍). ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, റിങ്കു സിങ്.
Content Highlight: Asia Cup 2025: India’s all opening match in tournament