ചില കാര്യങ്ങളില്‍ ബുംറയെക്കാള്‍ മികച്ചത് സിറാജാണ്; തുറന്നടിച്ച് ആഷിഷ് നെഹ്‌റ
Cricket
ചില കാര്യങ്ങളില്‍ ബുംറയെക്കാള്‍ മികച്ചത് സിറാജാണ്; തുറന്നടിച്ച് ആഷിഷ് നെഹ്‌റ
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 12th July 2022, 5:35 pm

ഇന്ത്യന്‍ ടീമിന്റെ നിലവിലെ ഏറ്റവും മികച്ച പേസ് ബൗളര്‍ ആരാണെന്ന കാര്യത്തില്‍ ചില തര്‍ക്കങ്ങളുണ്ട്. എന്നാല്‍പോലും ജസ്പ്രിത് ബുംറയെ ആയിരിക്കും ഭൂരിപക്ഷം പിന്തുണക്കുക.

എന്നാല്‍ മുഹമ്മദ് സിറാജ് ബുംറയുടെ ഒട്ടും പിറകില്‍ അല്ലെന്നാണ് മുന്‍ ഇന്ത്യന്‍ പേസ് ബൗളറായ ആഷിഷ് നെഹ്‌റയുടെ അഭിപ്രായം. ബുംറയെക്കാള്‍വേരിയേഷനുകള്‍ സിറാജിനാണെന്നാണ് നേഹ്‌റ പറയുന്നത്.

‘ബൗളര്‍മാരെക്കുറിച്ച് സംസാരിക്കുമ്പോള്‍ എല്ലാവരും ജസ്പ്രിത് ബുംറയെക്കുറിച്ചാണ് ആദ്യം സംസാരിക്കുക. എന്നാല്‍, കഴിവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ സിറാജ് ബുംറയ്ക്ക് പുറകിലാണെന്ന് എനിക്ക് തോന്നുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ എ ടീമിന് വേണ്ടിയുള്ള എല്ലാ മത്സരങ്ങളിലും സിറാജ് 5-6 വിക്കറ്റുകള്‍ നേടിയിരുന്നു എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഇന്ന് അയാള്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കുന്ന മികച്ച ബൗളറാണ്,ട നേഹ്‌റ പറഞ്ഞു.

അവന്റെ കയ്യില്‍ എല്ല വെരിയേഷനുകളുണ്ടെന്നും അതിന്റെ കാര്യത്തില്‍ സിറാജ് ബുംറയെക്കാള്‍ മുമ്പിലാണെന്നും നെഹ്‌റ പറഞ്ഞു.

‘എല്ലാ വേരിയേഷനുകളും കയ്യിലുണ്ട്. ആ കാര്യത്തില്‍ ബുംറെയക്കാള്‍ കേമനാണ് സിറാജ് എന്ന് ഞാന്‍ പറയും. വ്യത്യസ്തമായ സ്ലോ ബോളുകള്‍ എറിയാന്‍ അയാള്‍ക്ക സാധിക്കും. ന്യൂ ബോളുകള്‍ ഇരുവശത്തേക്ക് സ്വിങ് ചെയ്യിക്കാന്‍ അയാള്‍ക്ക് സാധിക്കും. കായികക്ഷമത നിലനിര്‍ത്തുകയും ഏകാഗ്രത നിലനിര്‍ത്തുകയും ചെയ്യുകയാണ് ഇനി വേണ്ടത്. ഇത് രണ്ടും ചെയ്യാനായാല്‍ ആകാശത്തോളം ഉയരാന്‍ സിറാജിനാകും” നെഹ്റ പറഞ്ഞു.

ഇടക്ക് മികച്ച പ്രകടനങ്ങളുമായി തിളങ്ങിയ സിറാജിന് കഴിഞ്ഞ ഐ.പി.എല്‍ സീസണ്‍ അത്ര മികച്ചതായിരുന്നില്ല. ഇംഗ്ലണ്ടുമായി നടന്ന അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിഗ്സില്‍ 4 വിക്കറ്റെടുത്ത താരം പക്ഷെ രണ്ടാം ഇന്നിങ്‌സില്‍ റണ്‍സ് വഴങ്ങിയിരുന്നു.

Content Highlights: Ashish Nehra Says Siraj is better than Bumrah  in variations