മുംബൈ: മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ഖാനും ബോളിവുഡ് താരം സാഗരിക ഗാട്ട്‌ഖെയം തമ്മില്‍ വിവാഹിതരായത് ഇയ്യിടെയായിരുന്നു. താരപ്രഭയില്‍ കുളിച്ച വിവാഹവും റിസപ്ഷനുമെല്ലാം സോഷ്യല്‍ മീഡിയയിലും വലിയ ചര്‍ച്ചയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സഹീര്‍-സാഗരിക വിവാഹത്തിലെ റിസപ്ഷനില്‍ നിന്നുമുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ വൈറലായിരിക്കുന്നത്. കാരണമെന്തെന്നോ? നാളുകള്‍ക്ക് മുമ്പ് വിരമിച്ച പേസര്‍ ആശിഷ് നെഹ്‌റയും യുവരാജ് സിംഗുമാണ് വീഡിയോയിലെ താരങ്ങള്‍.
എന്നാല്‍ വീഡിയോയിലെ യഥാര്‍ത്ഥ ഷോ സ്‌റ്റോപ്പര്‍ സാഗരികയാണ്. മൂവരും ഒരുമിച്ചുള്ള ഡാന്‍സാണ് വീഡിയോയും ഹൈലൈറ്റ്. ആദ്യം വീഡിയോയില്‍ യുവരാജും നെഹ്‌റയുമായിരുന്നു ഡാന്‍സ് കളിച്ചിരുന്നത്. പിന്നാലെ നവവധുവിനെ നൃത്തം ചെയ്യാനായി താരങ്ങള്‍ പിടിച്ചു കൊണ്ടു വരികയായിരുന്നു.
നേരത്തെ വിവാഹത്തില്‍ നിന്നുമുള്ള അനുഷ്‌കയുടേയും വിരാടിന്റെ നൃത്തവും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നവംബര്‍ 23നായിരുന്നു ദീര്‍ഘനാളത്തെ പ്രണയത്തെ സഹീറും സാഗരികയും വിവാഹത്തിലെത്തിച്ചത്.
വീഡിയോ കാണാം
