ആഷസ് ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടക്കമായിരിക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യ മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ട ത്രീ ലയണ്‍സ് അഭിമാന വിജയത്തിന് ഏതറ്റവരെയും പോകുമെന്ന മട്ടിലാണ്.
ക്യാപ്റ്റന്റെ ഡിസിഷന്‍ ശരിവെച്ചിറങ്ങിയ ഇംഗ്ലണ്ടിന് മിന്നു തുടക്കമാണ് ലഭിച്ചത്. നിലവില്‍ 32 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ആറ് വിക്കറ്റ് നഷ്ട്ത്തില്‍ 91 റണ്‍സാണ് ഓസീസിന് നേടാന്‍ സാധിച്ചത്. ഏഴാം ഓവറില്‍ ഓസീസ് 27 റണ്‍സ് നേടി നില്‍ക്കവെ ഗസ് ആറ്റ്കിന്‍സനാണ് ഇംഗ്ലണ്ടിന് വേണ്ടി ആദ്യ വിക്കറ്റ് നേടിയത്.
ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡിനെ 12 റണ്‍സിന് ക്ലീന്‍ ബൗള്‍ഡാക്കിയായിരുന്നു ഗസ് തിളങ്ങിയത്. പിന്നീട് ജേക്ക് വെതറാള്‍ഡിനെ 10 റണ്‍സിനും മാര്‍നസ് ലബുഷാനെ ആറ് റണ്‍സിനും കടാരം കയറ്റി ജോഷ് ടംങ്ങും ഗംഭീരമാക്കി.
അധികം വൈകാതെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒമ്പത് റണ്‍സിനും ജോഷ് മടക്കിയയച്ചു. മധ്യ നിരയില്‍ കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഗസ് തിരിച്ചെത്തി ഉസ്മാന്‍ ഖവാജയേയും കൊണ്ടുപോയി. 29 റണ്‍സായിരുന്നു ഖവാജ നേടിയത്. അവസാനമായി ഓസീസിന് നഷ്ടമായത് അലക്‌സ് കാരിയേയാണ്.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സാണ് അലക്‌സിനെ (20 റണ്‍സ്) പുറത്താക്കിയത്. നിലവില്‍ ഓസീസിന് വേണ്ടി കാമറൂണ്‍ ഗ്രീനും (6), മൈക്കള്‍ നെസറുമാണ് (2) ക്രീസിലുള്ളത്.
സ്റ്റീവ് സ്മിത് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, ജേക്ക് വെതറാള്‍ഡ്, മാര്‍നസ് ലബുഷാന്‍, ഉസ്മാന്‍ ഖവാജ, അലകസ് കാരി (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, മൈക്കല്‍ നെസര്‍, ജേ റിച്ചാര്‍ഡ്സണ്‍.
സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജേക്കബ് ബെഥേല്‍, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), ജെയ്മി സ്മിത്ത് (വിക്കറ്റ് കീപ്പര്‍), വില്‍ ജാക്സ്, ഗസ് അറ്റ്കിന്‍സണ്‍, ബ്രൈഡണ്‍ കാര്‍സ്, ജോഷ് ടോങ്
Content Highlight: Ashes: England Have Good Start In Boxing Day Test