| Friday, 6th June 2025, 8:36 am

ആ സിനിമക്ക് ശേഷം എനിക്ക് ഒരു കാരണവുമില്ലാതെ കണ്ണില്‍ നിന്ന് വെള്ളം വരുമായിരുന്നു; അത് നരിവേട്ട അല്ല: ആര്യ സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ.മ.യൗ. ഇരട്ട, മിന്നല്‍ മുരളി എന്നീ ചിത്രങ്ങളിലൂടെ പരിചിതയായ നടിയാണ് ആര്യ സലിം. ഇപ്പോള്‍ തിയേറ്ററുകളില്‍ വിജയകരമായി മുന്നേറി കൊണ്ടിരിക്കുന്ന നരിവേട്ടയിലും ആര്യ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഇ.മ.യൗ എന്ന സിനിമയില്‍ അഭിനയിച്ചതിന് ശേഷം കഥാപാത്രത്തില്‍ നിന്ന് തരിച്ചുവരാന്‍ ബുദ്ധിമുട്ടായിരുന്നു എന്ന് ആര്യ പറയുന്നു. തനിക്ക് ഈ.മ.യൗവില്‍ ഉണ്ടായിരുന്ന ബുദ്ധിമുട്ടൊന്നും നരിവേട്ടയില്‍ തോന്നിയിരുന്നില്ലെന്നും പെട്ടന്ന് തന്നെ കഥാപാത്രത്തില്‍ നിന്ന് തിരിച്ചുവരാന്‍ പറ്റിയെന്നും അവര്‍ പറയുന്നു.

ശ്യാമ പ്രസാദിന്റെ കാസിമിന്റെ കടല്‍ എന്ന സിനിമയിലും ഇ.മ.യൗവിലും തനിക്ക് സമാനമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നുവെന്നും ആര്യ പറയുന്നു. ആ സിനിമക്ക് ശേഷം താന്‍ വീട്ടില്‍ ചെന്ന് ദേഷ്യപ്പെടുകയും ചൂടാകാറുമൊക്കെ ഉണ്ടായിരുന്നുവെന്നും ഇ.മ.യൗവിന്റ സമയത്ത് കാരണങ്ങളൊന്നും ഇല്ലാതെ തന്നെ കരച്ചില്‍ വരാറുണ്ടായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മീഡിയ വണ്ണില്‍ സംസാരിക്കുകയായിരുന്നു ആര്യ സലിം.

ഈ മ യൗ ചെയ്ത് കഴിഞ്ഞതിന് ശേഷമുള്ള ഒരു ബുദ്ധിമുട്ടൊന്നും എനിക്ക് നരിവേട്ടക്ക് ഫീല്‍ ചെയ്തില്ല.നമുക്ക് ഈസ്‌ലി കഥാപാത്രത്തില്‍ നിന്ന് പോരാന്‍ പറ്റി. ഒരു പക്ഷേ വര്‍ക്ക് ഷോപ്പിന്റെ ഗുണം കൊണ്ടായിരിക്കാം. ഈ.മ.യൗ എനിക്ക് കുറച്ച് പ്രശ്‌നമായിരുന്നു. അതുപോലതന്നെ ശ്യാമപ്രസാദ് സാറിന്റെ ഒരു സിനിമ ചെയ്തിരുന്നു. കാസിമിന്റെ കടല്‍.

അത് കഴിഞ്ഞപ്പോളും എനിക്ക് ആ ക്യാരക്ടറില്‍ നിന്ന് തിരിച്ച് വരാന്‍ ഒരു ബുദ്ധിമുട്ടുണ്ടായിരുന്നു. വീട്ടില്‍ ചെന്നിട്ട് ഞാന്‍ ഹസ്ബന്‍ഡിനോട് പറയും. എനിക്ക് ഒരു രണ്ടാഴ്ച്ച സമയം തരണം. കാരണം ചിലപ്പോള്‍ ഞാന്‍ ചൂടാകും. ദേഷ്യപ്പെടും. ഈ.മ.യൗവിന്റെ സമയത്ത് ഒരു കാര്യവുമില്ലാതെ കണ്ണില്‍ നിന്ന് വെള്ളം വന്ന് കൊണ്ടിരിക്കും. ഒരാഴ്ച മുഴുവന്‍ കരച്ചിലും ബഹളവും ആയിരുന്നത്‌കൊണ്ടാണോ,എന്ന് എനിക്കറിയില്ല,’ ആര്യ സലിം പറയുന്നു.

ഈ.മ.യൗ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനവും പി. എഫ്. മാത്യൂ രചനയും നിര്‍വ്വഹിച്ച് 2018ല്‍ പുറത്തിറങ്ങിയ ഒരു ചിത്രമാണ്. സിനിമയില്‍ വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍ കൈനകരി തങ്കരാജ്. എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തിയിരുന്നു. ഇവര്‍ക്ക് പുറമെ ആര്യ സലീം,പോളി വല്‍സണ്‍ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

Content Highlight: Arya Salim talks about the movie movie Ee.Ma.Yau

We use cookies to give you the best possible experience. Learn more