| Tuesday, 3rd June 2025, 1:42 pm

ബച്ചന്റെ ട്വീറ്റ് കാരണം ജീവിതം മാറിയ പെണ്‍കുട്ടി, ഇപ്പോള്‍ കൈനിറയെ അവസരങ്ങള്‍ വരുന്നുണ്ട്: ആര്യ ദയാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു കാലത്ത് സോഷ്യല്‍ മീഡിയ എവിടെ നോക്കിയാലും സഖാവ് എന്ന കവിതയും അതുപാടിയ ആര്യ ദയാലുമായിരുന്നു. ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്ന ആര്യ വെറുതെ പാടി ഫേസ്ബുക്കില്‍ അപ്‌ലോഡ്‌ ചെയ്ത പാട്ടാണ് നിമിഷനേരങ്ങള്‍ക്കുള്ളില്‍ വൈറലായത്. പിന്നീട് ചെറിയ ചെറിയ മ്യൂസിക് വീഡിയോകള്‍ ചെയ്തുതുടങ്ങിയ ആര്യയെ തേടിയെത്തിയത് സാക്ഷാല്‍ അമിതാഭ് ബച്ചന്റെ തന്നെ പ്രശംസയാണ്.

യുക്കുലെലെ വായിച്ച് പാട്ടുപാടി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ കൊവിഡ് കാലത്ത് തന്റെ ആശുപത്രി ജീവിതത്തെ പ്രകാശപൂരിതമാക്കിയ സംഗീതമെന്നാണ് ആര്യയെക്കുറിച്ച് ബച്ചന്‍ ട്വീറ്റ് ചെയ്തത്. ഇപ്പോള്‍ സംഗീതത്തിനെക്കുറിച്ച് സംസാരിക്കുകയാണ് ആര്യ ദയാല്‍.

ഡിഗ്രി രണ്ടാം വര്‍ഷത്തിലാണ് സഖാവ് ഇറങ്ങിയതെന്നും ആ സമയത്ത് ഒരുപാട് അവസരങ്ങള്‍ വന്നെന്നും ആര്യ പറയുന്നു. എന്നാല്‍ താന്‍ അപ്‌ഡേറ്റ് ആയിരുന്നില്ലെന്നും സ്വന്തമായി ഒന്നും ചെയ്യാന്‍ പറ്റിയില്ലെന്നും അവര്‍ വ്യക്തമാക്കി.

കൊവിഡ് സമയത്ത് ജോലിക്കുവേണ്ടി ബയോഡാറ്റ അയക്കുമായിരുന്നെന്നും ആ സമയത്തെ മടുപ്പ് അകറ്റുന്നതിന് വേണ്ടിയാണ് യുക്കുലെലെ വായിച്ചതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. അമിതാഭ് ബച്ചന്റെ ട്വീറ്റ് തന്റെ ജീവിതം മാറ്റിമറിച്ചുവെന്നും ഇപ്പോള്‍ കൈനിറയെ അവസരങ്ങള്‍ വരുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

‘ഡിഗ്രി രണ്ടാംവര്‍ഷത്തിലാണ് സഖാവ് ഇറങ്ങുന്നത്. ആ സമയത്ത് ഒരുപാട് അവസരങ്ങള്‍ വന്നെങ്കിലും അതിനനുസരിച്ച് എനിക്ക് എന്നെത്തന്നെ അപ്‌ഡേറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. പ്രശസ്തിയുണ്ടായിരുന്നു. പക്ഷേ, സ്വന്തമായി ഒന്നും ചെയ്യാന്‍ പറ്റിയില്ല. ഫേസ്ബുക്കില്‍ ഫോളോവേഴ്സ് കൂടിയതുമാത്രമുണ്ട്. കൊവിഡ് സമയത്ത് പല കമ്പനികളിലും ജോലിക്കുവേണ്ടി ബയോഡാറ്റ അയക്കുകയായിരുന്നു.

ആ സമയത്തെ മടുപ്പ് അകറ്റാനാണ് യുക്കുലെലെ വായിച്ച് പാട്ടുപാടി സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തത്. ബിഗ്ബിയുടെ ട്വീറ്റ് എന്റെ ജീവിതം തന്നെ മാറ്റിമറിച്ചുവെന്നു പറയാം. ഇപ്പോള്‍ കൈനിറയെ അവസരങ്ങള്‍ വരുന്നുണ്ട്. അതുമായി മുന്നോട്ടുപോവുന്നു,’ ആര്യ ദയാല്‍

Content Highlight: Arya Dhayal Talking about Amitabh Bachchan and her Music Journey

We use cookies to give you the best possible experience. Learn more