മലയാള സിനിമയില്‍ ഫിലിം എഡിറ്ററായി തുടങ്ങി 2022 ല്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം ഹൃദയത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് സംഗീത് പ്രതാപ്. ഗിരീഷ്.എ.ഡി സംവിധാനം ചെയ്ത പ്രേമലുവിലൂടെ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ട താരം മോഹന്‍ലാലിനൊപ്പം വേഷമിട്ട ഹൃദയപൂര്‍വത്തിലൂടെ കുടുംബപ്രേക്ഷകരുടെ ഇഷ്ടവും പിടിച്ച് പറ്റിയിരുന്നു.
അരുണ്‍ വര്‍മ. Photo: screen grab/ club fm/ Youtube.com
സംഗീതിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രമാണ് നിവന്‍ പോളിയെ നായകനാക്കി അരുണ്‍ വര്‍മ സംവിധാനം ചെയ്ത ബേബി ഗേള്‍. ഒരിടവേളക്ക് ശേഷം ബോബ് സഞ്ജയ് തിരക്കഥ ഒരുക്കിയ ചിത്രത്തിന് തിയേറ്ററുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ നായക തുല്ല്യമായ വേഷം കൈകാര്യം ചെയ്ത സംഗീത് പ്രതാപിന്റെ പ്രകടനത്തെക്കുറിച്ച് സംവിധായകന്‍ അരുണ്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
‘സംഗീതിന് ബേബി ഗേളിന്റെ കഥ കേട്ടപ്പോള്‍ നല്ല രീതിയില്‍ വര്‍ക്കായി. നമ്മള്‍ സാധാരണയായി കാണുന്ന സംഗീതല്ല ഈ ചിത്രത്തില്‍. ഒരു വിധം എല്ലാ അഭിനേതാക്കളും അവരുടെ സ്ഥിരം പാറ്റേണില്‍ നിന്നും വ്യത്യസ്തമായാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. അതുകൊണ്ട് മനഃപൂര്‍വ്വമാണ് ഈ കാസ്റ്റിങ്ങ് ചെയ്തിരിക്കുന്നത്. അത് നല്ല രീതിയില്‍ വര്‍ക്കായിട്ടുണ്ട്.
സംഗീതിന്റെ കൂടെ പെര്‍ഫോം ചെയ്യുന്ന ആളുകള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അവന്‍ ആ സ്‌ക്രീനിന്റെ ലാസ്റ്റ് സ്‌കോര്‍ ചെയ്യും. സംഗീതിന് ഒരു സീനിന്റെ എന്‍ഡ് വളരെ ക്ലിയറായിട്ട് അറിയാം. ആ പഞ്ച് അവന്‍ വളരെ കറക്ടായിട്ട് എടുക്കുകയും ചെയ്യും കൂടെ അഭിനയിക്കുന്ന ആളെ വളരെ ഈസിയായിട്ട് ഇല്ലാതാക്കുകയും ചെയ്യും,’ അരുണ്‍ പറയുന്നു.
അതുകൊണ്ട് കൂടെ അഭിനയിക്കുന്ന ആളുകള്‍ ശ്രദ്ധയോടെ അഭിനയിക്കണമെന്നും ഇല്ലെങ്കില്‍ പണി കിട്ടുമെന്നും സംവിധായകന്‍ തമാശയോടെ പറഞ്ഞു. ചിത്രത്തില്‍ സംഗീതും ലിജുവും തമ്മിലുള്ള കോംമ്പിനേഷന്‍ സീനുകള്‍ മികച്ചതായിരുന്നുവെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
മലയാളത്തിലെ ഹിറ്റ് ചിത്രമായ ട്രാഫിക്കിന്റെ തിരക്കഥ തയ്യാറാക്കിയ ബോബി-സഞ്ജയാണ് ബേബി ഗേളിന്റെയും തിരക്കഥ തയ്യാറാക്കിയതെന്ന പ്രത്യേകതയുണ്ട്. ഹോസ്പിറ്റലില്‍ നിന്നും കാണാതാവുന്ന കുട്ടിയെയും തുടര്‍ന്നുള്ള അന്വേഷണവും ചുറ്റിപ്പറ്റി നടക്കുന്ന കഥ ത്രില്ലര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്.
Content Highlight: Director Arun Varma talks about sangeeth prathap’s performance in Baby Girl Movie
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.