നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളിലൊരാളായിരുന്നു അരുണ്‍ അജികുമാര്‍.
നടന്‍ മാത്രമല്ല സിനിമാ പോസ്റ്റര്‍ ഡിസൈന്‍ ചെയ്യുന്ന ഏസ്തറ്റിക് കുഞ്ഞമ്മ എന്ന കമ്പനിയുടെ ക്രിയേറ്റീവ് ഹെഡും ഫൗണ്ടറുമാണ് അരുണ്‍ അജികുമാര്‍. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററും ഡിസൈന്‍ ചെയ്യുന്നത് അരുണ്‍ അജികുമാര്‍ ആണ്. ഇപ്പോള്‍ ചിത്രത്തെക്കുറിച്ച് പറയുകയാണ് അരുണ്‍.
മമ്മൂട്ടിയും മോഹന്‍ലാലുമുള്ള അടിപൊളി പടമാണെന്നും ചിത്രത്തിന്റെ പോസ്റ്റര്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് ചെയ്തിട്ടുണ്ടെന്നും അരുണ്‍ പറയുന്നു.
താന്‍ അതിന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ടെന്നും എക്സൈറ്റിങ് ആയ സ്റ്റോറിയാണ് അതെന്നും അദ്ദേഹം പറയുന്നു. മഹേഷ് നാരായണന്റെ മറ്റ് പടങ്ങള്‍ കാണുമ്പോള്‍ തന്നെ അറിയാമല്ലോയെന്നും മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഒരു ഫ്രെയിമില്‍ കാണാന്‍ വെയിറ്റ് ചെയ്യുകയാണെന്നും അരുണ്‍ പറഞ്ഞു. താനും അതിനാണ് വെയിറ്റ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ടറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മമ്മൂട്ടിയും മോഹന്‍ലാലുമുള്ള അടിപൊളി പടമാണ്. അതിന്റെ പോസ്റ്റര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് ചെയ്തുവെച്ചിട്ടുണ്ട്. ഞാന്‍ അതിന്റെ സ്‌ക്രിപ്റ്റ് വായിച്ചിട്ടുണ്ട്.
ഭയങ്കര എക്സൈറ്റിങ് ആയിട്ടുള്ള ഒരു സാധനമാണ്. പൊളിയാണ്. മഹേഷേട്ടന്റെ മറ്റ് പടങ്ങളൊക്കെ കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് അറിയാം. മമ്മൂക്കയെയും ലാലേട്ടനെയും ഒരു ഫ്രെയിമില്‍ കാണാന്‍ നമ്മള്‍ വെയിറ്റ് ചെയ്യുവല്ലേ. അതാണ് ഞാനും വെയിറ്റ് ചെയ്യുന്നത്,’ അരുണ്‍ അജികുമാര്‍ പറയുന്നു.
പടക്കളം
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീന്‍, സന്ദീപ് പ്രദീപ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ചിത്രമാണ് പടക്കളം.
സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജന അനൂപ്, ഇഷാന്‍ ഷൗക്കത്ത്, പൂജ മോഹന്‍രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കള്‍.
Content Highlight: Arun Ajikumar Talks About Mammootty And Mohanlal Movie